ബീസ്റ്റില്‍ വിജയ് അറസ്റ്റ് ചെയ്യപ്പെടുന്ന രംഗമുണ്ടായിരുന്നു; ഒഴിവാക്കിയതിന് പിന്നില്‍

വിജയ് ചിത്രം ബീസ്റ്റ് ഏപ്രില്‍ 13നാണ് തിയേറ്ററുകളില്‍ റിലീസ് ചെയ്തത്. സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ ചില രംഗങ്ങള്‍ ഒഴിവാക്കിയ വിവരം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ടെററിസ്റ്റിനെ കൈമാറിയതിന് ശേഷം വിജയുടെ കഥാപാത്രമായ വീരരാഘവനെ പൊലീസ് അറസ്റ്റ് ചെയ്യുന്ന രംഗങ്ങള്‍ ചിത്രത്തിലുണ്ടായിരുന്നു.

എന്നാല്‍ സെന്‍സര്‍ഷിപ്പ് പ്രശ്‌നങ്ങള്‍ കാരണമാണ് ഈ രംഗങ്ങള്‍ സിനിമയില്‍ നിന്നും നീക്കം ചെയ്തത്. ബീസ്റ്റിലെ ഡിലീറ്റ് ചെയ്ത സീനുകള്‍ അണിയറ പ്രവര്‍ത്തകര്‍ ഉടന്‍ പുറത്ത് വിടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആരാധകരെ തൃപ്തിപ്പെടുത്താനും കൂടി ലക്ഷ്യമിട്ടാണ് ഈ രംഗങ്ങള്‍ കട്ട് ചെയ്തത്.

Read more

സണ്‍ പിക്ചേഴ്സ് നിര്‍മിച്ച ബീസ്റ്റിന്റെ തിരക്കഥയെഴുതിയതും നെല്‍സണ്‍ തന്നെയാണ്. പൂജ ഹെഗ്ഡേ, സെല്‍ലരാഘവന്‍,   യോഗി ബാബു, അപര്‍ണ ദാസ് തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.