'ഇൻസെന്റീവ് കൂട്ടുന്ന കാര്യം പരിഗണിക്കും, സംസ്ഥാനത്തിന്റെ ആവശ്യങ്ങൾ അറിയിച്ചു'; ജെ പി നദ്ദയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം വീണ ജോർജ്

കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദയുമായുള്ള ആരോഗ്യമന്ത്രി വീണ ജോർജിന്റെ കൂടിക്കാഴ്ച അവസാനിച്ചു. സംസ്ഥാനത്തിന്റെ ആവശ്യങ്ങൾ കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദയെ അറിയിച്ചതായി ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞു. വളരെ പോസ്റ്റിറ്റീവ് ആയാണ് കേന്ദ്രമന്ത്രി പ്രതികരിച്ചതെന്ന് മന്ത്രി പറഞ്ഞു. ആശാപ്രവർത്തകരുടെ പ്രശ്നങ്ങൾ അടക്കം 4 കാര്യങ്ങൾ ചർച്ച ചെയ്‌തെന്നും ആശമാരുടെ പ്രശ്നങ്ങളും കേന്ദ്രമന്ത്രിയെ അറിയിച്ചെന്നും മന്ത്രി പറഞ്ഞു. ഇൻസെന്റീവ് കൂട്ടുന്ന കാര്യം പരിഗണിക്കാമെന്നും കുടിശ്ശികയുടെ കാര്യം പരിഗണിക്കാമെന്നും കേന്ദ്രമന്ത്രി അറിയിച്ചതായും മന്ത്രി പറഞ്ഞു.

കേന്ദ്രത്തിൽ നിന്ന് സെക്രട്ടറി അടക്കമുള്ള ഉദ്യോഗസ്ഥർ ചർച്ചയിൽ പങ്കെടുത്തി. ഇൻസെൻ്റീവ് ഉയർത്തുന്ന കാര്യം സർക്കാരിൻ്റെ പരിഗണയാണ്. അത് പരിശോധിക്കുമെന്ന് ജെപി നദ്ദ പറഞ്ഞു. ആശ വർക്കർമാരുടെ വിഷയം അടക്കം 4 വിഷയങ്ങൾ ചർച്ചയായിയെന്നും വീണ ജോർജ് കൂട്ടിച്ചേർത്തു. 2023 – 2024 ലെ ശേഷിക്കുന്ന തുക നൽകുന്നതാണ് ചർച്ചയായത്.

കുടിശികയുമായി ബന്ധപ്പെട്ട കാര്യം പരിശോധിക്കാമെന്നും കേന്ദ്രമന്ത്രി അറിയിച്ചുവെന്ന് വീണ ജോർജ് പറ‍ഞ്ഞു. ഓൺലൈൻ മരുന്ന് വിൽപ്പനയുമായി ബന്ധപ്പെട്ട വിഷയം കൂടിക്കാഴ്ചയിൽ ചർച്ചയായി. കേരളത്തിന് എയിംസ് ഉണ്ടാകുമെന്ന് കേന്ദ്രമന്ത്രി ഉറപ്പ് നൽകിയെന്നും വീണ ജോർജ് അറിയിച്ചു.

Read more