'വെള്ളമഞ്ഞിന്‍ തട്ടവുമായി' ബെസ്റ്റി വരുന്നു; ഔസേപ്പച്ചന്‍-ഷിബു ചക്രവര്‍ത്തി എവര്‍ഗ്രീന്‍ കൂട്ടുകെട്ട് വീണ്ടും

‘ബെസ്റ്റി’ എന്ന സിനിമയ്ക്കായി ഒന്നിച്ച് ഔസേപ്പച്ചനും ഷിബു ചക്രവര്‍ത്തിയും. ‘വെള്ളമഞ്ഞിന്റെ തട്ടുമായി’ എന്ന ഗാനമാണ് ഔസേപ്പച്ചനും ഷിബു ചക്രവര്‍ത്തിയും ചേര്‍ന്ന് ഒരുക്കിയിരിക്കുന്നത്. ഈ ഗാനം സച്ചിന്‍ ബാലുവും നിത്യ മാമ്മനും ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്. മമ്മൂട്ടി, കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍, ടൊവിനോ തോമസ് എന്നിവരാണ് ഗാനം സോഷ്യല്‍ മീഡിയയിലൂടെ റിലീസ് ചെയ്തിരിക്കുന്നത്.

ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ വി അബ്ദുള്‍ നാസര്‍ നിര്‍മ്മിച്ച ‘ബെസ്റ്റി’ ഷാനു സമദ് ആണ് സംവിധാനം ചെയ്തത്. ഈ മാസം 24ന് റിലീസ് ചെയ്യുന്ന സിനിമയില്‍ യുവ താരങ്ങളാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. സസ്‌പെന്‍സ് നിറഞ്ഞ ഫാമിലി എന്റര്‍ടൈനര്‍ മികച്ച പാട്ടുകള്‍ കൊണ്ടും സമ്പന്നമാണ്. ഷാനു സമദ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ബെസ്റ്റി സൗഹൃദത്തിനും കുടുംബത്തിനും പ്രാധാന്യം നല്‍കുന്ന കോമഡി ത്രില്ലറാണ്.

മലയാളത്തിലെ മുപ്പതോളം താരങ്ങള്‍ അഭിനയിച്ച സിനിമയുടെ കഥ പൊന്നാനി അസീസിന്റെതാണ്. സുരേഷ് കൃഷ്ണ, അബു സലിം എന്നിവര്‍ ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച ബെസ്റ്റിയില്‍ അഷ്‌കര്‍ സൗദാന്‍, ഷഹീന്‍ സിദ്ധിഖ്, സാക്ഷി അഗര്‍വാള്‍, ശ്രവണ എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

ഇവര്‍ക്കൊപ്പം സുധീര്‍ കരമന, ജോയ് മാത്യു, ജാഫര്‍ ഇടുക്കി, ഗോകുലന്‍, സാദിക്ക്, ഹരീഷ് കണാരന്‍, നിര്‍മ്മല്‍ പാലാഴി, ഉണ്ണിരാജ, നസീര്‍ സംക്രാന്തി, അപ്പുണ്ണി ശശി, സോന നായര്‍, മെറിന മൈക്കിള്‍, അംബിക മോഹന്‍, പ്രതിഭ പ്രതാപ് ചന്ദ്രന്‍, സന്ധ്യ മനോജ് തുടങ്ങിയവരുമുണ്ട്. കഥ : പൊന്നാനി അസീസ്. ക്യാമറ: ജിജു സണ്ണി. പ്രൊഡക്ഷന്‍ ഇന്‍ ചാര്‍ജ്: റിനി അനില്‍കുമാര്‍.

ഒറിജിനല്‍ സ്‌കോര്‍: ഔസേപ്പച്ചന്‍. ഗാനരചന: ഷിബു ചക്രവര്‍ത്തി, ജലീല്‍ കെ. ബാവ, ഒ.എം. കരുവാരക്കുണ്ട്, ശുഭം ശുക്ല. സംഗീതം: ഔസേപ്പച്ചന്‍, അന്‍വര്‍അമന്‍, മൊഹ്സിന്‍ കുരിക്കള്‍, അഷറഫ് മഞ്ചേരി, ശുഭം ശുക്ല, ചേതന്‍. എഡിറ്റര്‍: ജോണ്‍ കുട്ടി. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: എസ്. മുരുകന്‍. പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടിവ്: സെന്തില്‍ പൂജപ്പുര. പ്രൊഡക്ഷന്‍ മാനേജര്‍: കുര്യന്‍ജോസഫ്. കല: ദേവന്‍കൊടുങ്ങല്ലൂര്‍.

ചമയം: റഹിംകൊടുങ്ങല്ലൂര്‍. സ്റ്റില്‍സ്: അജി മസ്‌കറ്റ്. സംഘട്ടനം: ഫിനിക്‌സ്പ്രഭു. കോസ്റ്റ്യൂം: ബ്യൂസിബേബി ജോണ്‍. സൗണ്ട് ഡിസൈന്‍: എം ആര്‍ രാജാകൃഷ്ണന്‍. ചീഫ് അസോസിയറ്റ് ഡയറക്ടര്‍: തുഫൈല്‍ പൊന്നാനി. അസോസിയറ്റ് ഡയറക്ടര്‍: തന്‍വീര്‍ നസീര്‍. സഹ സംവിധാനം: റെന്നി, സമീര്‍ഉസ്മാന്‍, ഗ്രാംഷി,സാലി വി.എം, സാജന്‍ മധു. കൊറിയോഗ്രാഫി: രാകേഷ് മാസ്റ്റര്‍, സഹീര്‍ അബ്ബാസ്, മിഥുന്‍ഭദ്ര. ലൊക്കേഷന്‍: കുളു മണാലി, ബോംബെ, മംഗലാപുരം, കോഴിക്കോട്, പൊന്നാനി.