‘ഭൂതകാലം’ എന്ന സിനിമയ്ക്ക് ശേഷം മമ്മൂട്ടിയെ നായകനാക്കി രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘ഭ്രമയുഗ’ത്തിന്റെ പോസ്റ്ററുകൾ കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഹൊറർ ജോണറിലാണ് സിനിമ പുറത്തിറങ്ങുന്നത്.
സമീപകാല സിനിമകളിൽ വ്യത്യസ്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രേക്ഷക- നിരൂപക പ്രശംസ നേടുന്നത് മമ്മൂട്ടി ഒരു ശീലമാക്കിയിരുന്നു. ഭ്രമയുഗം പോസ്റ്റർ കൂടി വന്നതോടെ ഈ സിനിമയും വളരെ പ്രതീക്ഷയോടെയാണ് സിനിമാ ലോകം നോക്കി കാണുന്നത്.ഇപ്പോഴിതാ സിനിമയെ കുറിച്ചുള്ള ഒരു പ്രതികരണവുമായി വന്നിരിക്കുകയാണ് ആസിഫ് അലി.
ഭ്രമയുഗത്തിൽ അർജുൻ അശോകൻ ചെയ്യുന്ന കഥാപാത്രം താനാണ് ചെയ്യേണ്ടിയിരുന്നതെന്നും, ഡേറ്റ് ഇഷ്യൂ കാരണമാണ് അതിന് സാധിക്കാതെ പോയതെന്നും ഇന്ത്യൻ എക്സ്പ്രസ്സിന് നല്കിയ പ്രതികരണത്തിൽ ആസിഫ് അലി പറഞ്ഞു.
“ഇത് മമ്മൂക്കയുടെ കരിയറിലെ ഒരു എക്സ്ട്രാ ഓർഡിനറി സിനിമയാകും, സോ കോൾഡ് പരീക്ഷണ സിനിമകൾ എന്ന് പറയുന്നതിനോട് ഒരു പേടി വന്നിട്ടുണ്ടായിരുന്നു, ആ പേടി റോഷാക്കിലൂടെ മാറ്റി തന്നൊരു ക്യാപ്റ്റൻസിയാണ് മമ്മൂക്ക. ഭ്രമയുഗത്തിൽ അർജുൻ അശോകന്റെ കഥാപാത്രം ചെയ്യാനിരുന്നത് ഞാനാണ്, പക്ഷേ ആദ്യം പറഞ്ഞ ഡേറ്റിൽ മാറ്റം വന്നപ്പോൾ എന്റെ ഡേറ്റുമായി ക്ലാഷായി, ആ സിനിമയിൽ മമ്മൂക്കയുടെ ജഡ്ജ്മെന്റ് അവിശ്വസിനീയമാണ്.മമ്മൂക്ക ഒരിക്കലും ആ കഥാപാത്രം ചെയ്യുമെന്ന് ഞാൻ കരുതിയിരുന്നില്ല, മമ്മൂക്കയുടെ അടുത്ത എക്സ്ട്രാ ഓർഡിനറി സിനിമയായിരിക്കും ഭ്രമയുഗം. അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പുകൾ എപ്പോഴും പ്രചോദനം നല്കുന്നതാണ്”
Read more
നൈറ്റ് ഷിഫ്റ്റ്ന്റെ ബാനറിൽ വൈ നോട്ട് സ്റ്റുഡിയോസ് നിർമ്മിക്കുന്ന ചിത്രം അടുത്ത വർഷത്തോടെ റിലീസ് ഉണ്ടാവുമെന്നാണ് റിപ്പോർട്ടുകൾ.