‘ഭൂതകാലം’ എന്ന ഹൊറർ- മിസ്റ്ററി ത്രില്ലറിന് ശേഷം രാഹുൽ സദാശിവൻ സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം ‘ഭ്രമയുഗം’ മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ മുന്നേറുകയാണ്. ഫെബ്രുവരി 15 ന് തിയേറ്ററുകളിൽ എത്തിയ ചിത്രം ഇപ്പോഴിതാ 50 കോടി ക്ലബ്ബിലും എത്തി ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്. ചിത്രത്തിന്റെ നിർമ്മാതാക്കൾ തന്നെയാണ് വിവരം ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്.
ആദ്യമായാണ് ഒരു ഹൊറർ- മിസ്റ്ററി ഴോണറിൽ ഇറങ്ങിയ ഒരു ചിത്രം മലയാളത്തിൽ 50 കോടി ക്ലബ്ബിലേക്ക് എത്തുന്നത്. കൂടാതെ ചിത്രം ബ്ലാക്ക് ആന്റ് വൈറ്റ് ആണെന്നുള്ളതും ശ്രദ്ധേയമായ ഒരു കാര്യമാണ്. മമ്മൂട്ടിയുടെയും അർജുൻ അശോകന്റെയും സിദ്ധാർത്ഥ് ഭരതന്റെയും മികച്ച പ്രകടനങ്ങൾ കൊണ്ട് ശ്രദ്ധേയമായ ഭ്രമയുഗം ആദ്യ ആഴ്ചയില്‍ മികച്ച കളക്ഷൻ സൃഷ്ടിച്ചിരുന്നു.
#Bramayugam crosses 50 Crores in Global Box Office Collections ! 💥#Bramayugam starring @mammukka
Written & Directed by @rahul_madking
Produced by @chakdyn @sash041075@allnightshifts @studiosynot@Truthglobalofcl @AanMegaMedia @APIfilms @SitharaEnts@SureshChandraa… pic.twitter.com/vCcsRui2G9
— Night Shift Studios LLP (@allnightshifts) February 25, 2024
മനുഷ്യന്റെ അധികാര മോഹവും അത്യാർത്തിയും സിനിമ ചർച്ച ചെയ്യുന്നു. പൂർണമായും ബ്ലാക്ക് ആന്റ് വൈറ്റിൽ ചിത്രീകരിച്ച സിനിമ ബോഡി- ഹൊറർ ഴോണറിലും ഉൾപ്പെടുന്നുണ്ട്.
#Bramayugam crosses 50 Crores in Global Box Office Collections ! 🔥🙏@mammukka @allnightshifts @StudiosYNot @chakdyn @AanMegaMedia pic.twitter.com/3uEgxdUKFO
— Anto Joseph (@IamAntoJoseph) February 25, 2024
Read more
വൈ നോട്ട് സ്റ്റുഡിയോസിന്റെയും നൈറ്റ് ഷിഫ്റ്റിന്റെയും ബാനറിൽ രാമചന്ദ്ര ചക്രവർത്തിയും ശശി കാന്തും നിർമ്മിക്കുന്ന ചിത്രത്തിൽ പ്രശസ്ത മലയാള സാഹിത്യകാരൻ ടി. ഡി രാമകൃഷണനാണ് സംഭാഷണങ്ങൾ എഴുതുന്നത്. രാഹുൽ സദാശിവൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്.