കിടിലന്‍ ചുവടുകളുമായി പൃഥ്വിയും ഐശ്വര്യയും മഡോണയും; ബ്രദേഴ്‌സ് ഡേയിലെ പുതിയ ഗാനം

പൃഥ്വിരാജ് നായകനായി എത്തുന്ന പുതിയ ചിത്രമായ ബ്രദേഴ്സ് ഡേയിലെ പുതിയ ഗാനം പുറത്തിറങ്ങി. താലോലം തുമ്പിപ്പെണ്ണേ എന്ന ഗാനമാണ് പുറത്തിറങ്ങിയത്. ഈ ഗാനം ആലപിച്ചിരിക്കുന്നത് വിജയ് യേശുദാസും, സിയ ഉള്‍ ഹക്കും, ബിബി മാത്യു, ഹരിത എന്നിവര്‍ ചേര്‍ന്നാണ്. ഡോക്ടര്‍ മധു വാസുദേവനാണ് രചന. 4 മ്യൂസിക്കാണ് സംഗീതം.

കലാഭവന്‍ ഷാജോണിന്റെ ആദ്യ സംവിധാനസംരംഭമായ ബ്രദേഴ്സ് ഡേ ഒരു ഫാമിലി എന്റര്‍ടെയിനറായിരിക്കും. കഴിഞ്ഞ ദിവസം സെന്‍സറിംഗ് പൂര്‍ത്തിയായ ചിത്രത്തിന് യു എ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്.

സസ്‌പെന്‍സും ആക്ഷനും കോമഡിയും ഒക്കെ ചേര്‍ന്ന ഒരു ചിത്രമെന്നതാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ലൂസിഫറില്‍ മികച്ചൊരു വേഷം ഷാജോണ്‍ കൈകാര്യം ചെയ്തിരുന്നു.

Read more

വിജയരാഘവന്‍, ഐശ്വര്യ ലക്ഷ്മി, തമിഴ് നടന്‍ പ്രസന്ന, പ്രയാഗാ മാര്‍ട്ടിന്‍, , മഡോണ സെബാസ്റ്റിന്‍, മിയ ജോര്‍ജ്ജ്, ധര്‍മജന്‍, കോട്ടയം നസീര്‍, പൊന്നമ്മ ബാബു, കൊച്ചു പ്രേമന്‍ സ്ഫടികം ജോര്‍ജ്ജ്, ശിവജി ഗുരുവായൂര്‍ തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. മാജിക് ഫ്രെയിമിന്റെ ബാനറില്‍ ലിസ്റ്റില്‍ സ്റ്റീഫനാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജിത്തു ദാമോദറാണ് ഛായാഗ്രഹണം.