ആലപ്പുഴയിൽ മുഖ്യമന്ത്രിയുടെ പരിപാടിയോടനുബന്ധിച്ച് കടകൾ പൂട്ടാനുള്ള നിർദേശം നൽകിയതിൽ വിശദീകരണവുമായി പൊലീസ്. ആലപ്പുഴ ബീച്ചിലെ 38 കടകൾ പൂട്ടാനാണ് നിർദേശം നൽകിയതെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു. സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായാണ് നടപടിയെന്നും ജില്ലാ പൊലീസ് മേധാവി പറഞ്ഞു. ഇന്ന് നടക്കുന്ന കെപിഎംഎസ് സമ്മേളനത്തിൽ മുഖ്യമന്ത്രി പങ്കെടുക്കുന്നതിനാലാണ് കടകൾ അടച്ചിടാൻ നിർദേശം നൽകിയത്. ആലപ്പുഴ സൗത്ത് പൊലീസാണ് നോട്ടീസ് നൽകിയത്. അതേസമയം നേരത്തെ 84 കടകൾക്കാണ് നോട്ടീസ് നൽകിയതെന്നായിരുന്നു വാർത്ത പുറത്ത് വന്നത്.