അടിപൊളി പടം, ബ്രദേഴ്‌സ് ഡേ പ്രേക്ഷക പ്രതികരണം: വീഡിയോ

തീയേറ്ററുകളില്‍ വിസ്മയം തീര്‍ത്ത് “ബ്രദേഴ്‌സ് ഡേ”. ഷാജോണ്‍-പൃഥിരാജ് കൂട്ടികെട്ടിലൊരുങ്ങിയ ചിത്രം അടിപൊളിയാണെന്ന് പ്രേക്ഷകര്‍ ഒന്നടങ്കം പ്രതികരിക്കുന്നത്. ഷാജോണിന്റെ കന്നി സംരംഭം എന്ന നിലയില്‍ പ്രേക്ഷകരുടെ എല്ലാ പ്രതീക്ഷകളും നിറവേറ്റാന്‍ ചിത്രത്തിന് സാധിച്ചിട്ടുണ്ട്.

സസ്‌പെന്‍സും ആക്ഷന്‍സും കോമഡിയും ചേര്‍ത്തിണക്കിയ ചിത്രം ഒരു ഫാമിലി എന്റര്‍ടെയിനറാണ്. 4 മ്യൂസിക്കാണ് ചിത്രത്തിന് സംഗീതം ഒരുക്കുയിരിക്കുന്നത്. മാജിക് ഫ്രെയിമിന്റെ ബാനറില്‍ ലിസ്റ്റില്‍ സ്റ്റീഫനാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജിത്തു ദാമോദറാണ് ഛായാഗ്രഹണം.

Read more

വിജയരാഘവന്‍, ഐശ്വര്യ ലക്ഷ്മി, തമിഴ് നടന്‍ പ്രസന്ന, പ്രയാഗാ മാര്‍ട്ടിന്‍, , മഡോണ സെബാസ്റ്റിന്‍, മിയ ജോര്‍ജ്ജ്, ധര്‍മജന്‍, കോട്ടയം നസീര്‍, പൊന്നമ്മ ബാബു, കൊച്ചു പ്രേമന്‍ സ്ഫടികം ജോര്‍ജ്ജ്, ശിവജി ഗുരുവായൂര്‍ തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.