'അവള്‍' ചില ന്യൂജെന്‍ നാട്ടുവിശേഷങ്ങള്‍ക്കായി ജയചന്ദ്രന്‍മാര്‍ ഒരുക്കിയ ഗാനം ശ്രദ്ധ നേടുന്നു

ഈസ്റ്റ് കോസ്റ്റ് വിജയന്റെ സംവിധാനത്തിലൊരുങ്ങുന്ന ചില ന്യൂജെന്‍ നാട്ടുവിശേഷങ്ങള്‍ക്കായി ജയചന്ദ്രന്‍മാരൊരുക്കിയ ഗാനം ശ്രദ്ധ നേടുന്നു. എം ജയചന്ദ്രന്‍ ഈണം നല്‍കിയ ഗാനം ആലപിച്ചിരിക്കുന്നത് പി ജയചന്ദ്രനാണ്. സന്തോഷ് വര്‍മയുടേതാണ് വരികള്‍.

എം. ജയചന്ദ്രന്‍ നീണ്ട പത്ത് വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും ഈസ്റ്റ് കോസ്റ്റുമായി ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ചില ന്യൂജെന്‍ നാട്ടുവിശേഷങ്ങള്‍ക്കുണ്ട്. ഈസ്റ്റ് കോസ്റ്റ് വിജയന്‍ തന്നെ നിര്‍മ്മിച്ച് വിതരണം ചെയ്യുന്ന ചിത്രത്തില്‍ സൂരജ് വെഞ്ഞാറമൂട്, ഹരീഷ് കണാരന്‍, നെടുമുടി വേണു തുടങ്ങിയവരും ഒട്ടനവധി പുതു മുഖങ്ങളും അണിനിരക്കുന്നു.

Read more

പുതുമുഖങ്ങളായ അഖില്‍ പ്രഭാകര്‍ ,ശിവകാമി, സോനു എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പ്രണയവും ഹാസ്യവും ഇഴചേര്‍ന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് എസ്.എല്‍ പുരം ജയസൂര്യയാണ്. ഛായാഗ്രഹണം അനില്‍ നായര്‍.