ലോകത്തിലെ ഏറ്റവും സെക്‌സിയായ പുരുഷന്‍, ക്രിസ് ഇവാന്‍സ്

ലോകത്തിലെ ഏറ്റവും സെക്‌സിയായ പുരുഷന്‍ ഹോളിവുഡ് നടന്‍ ക്രിസ് ഇവാന്‍സ്. പീപ്പിള്‍ മാഗസിനാണ് ‘ക്യാപ്ടന്‍ അമേരിക്ക ‘ ക്രിസ് ഇവാന്‍സിന് ഈ പുതിയ പട്ടം നല്‍കിയിരിക്കുന്നത്. പീപ്പിള്‍ മാസികയുടെ വെബ് സൈറ്റിലും കോള്‍ബര്‍ട്ടിന്റെ ലേറ്റ് നൈറ്റ് ഷോയിലുമാണ് പ്രഖ്യാപനം നടത്തിയത്.

ഇത്തരമൊരു അംഗീകാരം ലഭിച്ചതില്‍ എന്റെ അമ്മയ്ക്ക് വലിയ സന്തോഷമാകും. എന്റെ എല്ലാ കാര്യങ്ങളിലും അഭിമാനിക്കുന്ന വ്യക്തിയാണ് അമ്മ. ഇത് ശരിക്കും അഭിമാനിക്കാനുള്ള ഒന്നാണെന്നും പ്രഖ്യാപനത്തിന് പിന്നാലെ ക്രിസ് പ്രതികരിച്ചു.

മാര്‍വല്‍ സിനിമാറ്റിക് യൂണിവേഴ്‌സിന്റെ ഭാഗമായി 2011 ല്‍ പുറത്തിറങ്ങിയ ക്യാപ്ടന്‍ അമേരിക്ക- ദ് ഫാസ്റ്റ് അവഞ്ചര്‍ എന്ന ചിത്രത്തിലൂടെയാണ് ഇവാന്‍ ശ്രദ്ധിക്കപ്പെടുന്നത്. ഫന്റാസ്റ്റിക് ഫോറില്‍ ജോണി സ്റ്റോം എന്ന സൂപ്പര്‍ ഹീറോയായും ക്രിസ് എത്തിയിരുന്നു.

Read more

ഗോസ്റ്റഡ്, റെഡ് വണ്‍ എന്നീ ചിത്രങ്ങളാണ് ഇനി റിലീസ് ചെയ്യാനുള്ളത്.