പകർപ്പവകാശ നിയമലംഘനത്തിന് കാനഡ താരം രക്ഷിത് ഷെട്ടിക്കെതിരെ കേസ്. അനുമതിയില്ലാതെ പഴയ സിനിമകളിലെ പാട്ടുകൾ സിനിമയിൽ ഉപയോഗിച്ചതിനാണ് ബെംഗളൂരു യെശ്വന്ത്പുര പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ന്യായ എല്ലിദേ, ഗാലി മാത്തു എന്നീ പഴയ സിനിമകളിലെ പാട്ടുകൾ രക്ഷിത് ഷെട്ടിയുടെ ഉടമസ്ഥതയിലുള്ള പരംവ ഫിലിംസ് നിർമ്മിച്ച ‘ബാച്ചിലർ പാർട്ടി’ എന്ന ചിത്രത്തിൽ അനുമതിയില്ലാതെ ഉപയോഗിച്ചുവെന്ന് ചൂണ്ടികാണിച്ച് എം.ആർ.ടി മ്യൂസിക് ആണ് പരാതി നൽകിയത്. തങ്ങളുടെ കമ്പനിക്കാണ് ഈ പാട്ടുകളുടെ ഉടമസ്ഥാവകാശം എന്നാണ് എംടിആർ മ്യൂസിക് ഉടമ നവീന കുമാർ പറയുന്നു.
2016-ലും പകർപ്പവകാശ ലംഘനത്തിന്റെ പേരിൽ രക്ഷിത് ഷെട്ടിയുടെ പേരിൽ കേസുണ്ടായിരുന്നു. ‘കിറിക്ക് പാർട്ടി’ എന്ന ചിത്രത്തിൽ ശാന്തി ക്രാന്തി എന്ന ചിത്രത്തിലെ ഒരു ഗാനം അനുമതിയില്ലാതെ ഉപയോഗിച്ചുവെന്നായിരുന്നു പരാതി.