വിടെടാ അവളെ; ദീപക് പറമ്പോലിന്റെ ചിത്രത്തിന് ഗണപതിയുടെ കമന്റ്; ആരാണ് ഈ യുവ നടി

പുതിയ ചിത്രത്തിലെ ഷൂട്ടിങിനിടെ യുവനടിയുടെ കവിളില്‍ തലോടലുന്ന ചിത്രവുമായി എത്തിയിരിക്കുകയാണ് നടന്‍ ദീപക് പറമ്പോല്‍. ദീപക് സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച ചിത്രത്തിന് താഴെ “വിടടാ അവളെ” എന്ന കമന്റുമായി ഗണപതിയും എത്തിയിട്ടുണ്ട്. ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത ഫോട്ടോക്ക് താഴെയാണ് ഗണപതിയുടെ പ്രതികരണം.

ഇതോടെ നടി ആരാണെന്നറിയാനായി ആരാധകരുടെ തിടുക്കം. ഈ നടിയാരെന്ന് ആര്‍ക്കും എളുപ്പം മനസ്സിലായിക്കാണില്ല, എന്നാല്‍ ഇത് ഒരു നടിയല്ല നടനാണ്. നടനും സംവിധായകനുമായ മൃദുല്‍ നായരാണ് പെണ്‍വേഷത്തിലെത്തി ആരാധകരെ പറ്റിച്ചത്. ആസിഫ് അലി ചിത്രം ബി.ടെക് സംവിധാനം ചെയ്തതും മൃദുല്‍ നായരാണ്

Read more

ദീപക് ഉള്‍പ്പെടെയുള്ളവര്‍ വേഷമിടുന്ന ഇന്‍സ്‌റാഗ്രാമം എന്ന വെബ് സീരീസിലാണ് മൃദുലിന്റെ പെണ്‍ ഗെറ്റപ്പ്. പൃഥ്വിരാജ് ചിത്രം ഡ്രൈവിങ് ലൈസന്‍സിലും താരം അഭിനയിച്ചിരുന്നു.