‘എമ്പുരാന്’ സിനിമയുടെ പ്രമോഷന്റെ ഭാഗമായി തെലുങ്ക് അവതാരക തീന്‍മാര്‍ ചന്ദ്രവ എന്ന ദീവി സുജാതയ്ക്ക് നല്കിയ അഭിമുഖം ചര്‍ച്ചയാകുന്നു. ഈ അഭിമുഖം മലയാളികള്‍ക്കിടയില്‍ വൈറലായിരിക്കുകയാണ്. വിശേഷങ്ങള്‍ ചോദിച്ചറിയും പോലെയാണ് ദീവിയുടെ അഭിമുഖം. ഇംഗ്ലീഷും തെലുങ്കും ഇടകലര്‍ത്തിയാണ് മോഹന്‍ലാലും പൃഥ്വിയും മറുപടി നല്‍കുന്നത്.
വീട്ടില്‍ ആരൊക്കെയുണ്ട്? മക്കളൊക്കെ എന്തു ചെയ്യുന്നു? മക്കളുടെ കല്യാണം കഴിഞ്ഞോ എന്നിങ്ങനെ പോവുന്നു ദീവിയുടെ ചോദ്യങ്ങള്‍. ഇടയ്ക്ക് പൃഥ്വിയോട് ഇംഗ്ലീഷ് മനസിലാവുമോ എന്നും ദീവി ചോദിക്കുന്നുണ്ട്. സാറിന്റെ മുടിക്ക് നല്ല കറുപ്പ് നിറമുണ്ടല്ലോ, എന്താണ് മുടിയുടെ രഹസ്യം എന്ന ചോദ്യത്തിന് മയിലെണ്ണ, പീകോക്ക് ഓയില്‍ എന്നാല്‍ മോഹന്‍ലാല്‍ കുസൃതിയോടെ നല്കിയ മറുപടി.
◼️ #PrithvirajSukumaran In 𝗙𝗨𝗡 𝗠𝗢𝗗𝗘 😂🙏
🔹 #AntonyPerumbavoor : അണ്ണാ…അണ്ണാ 🤣🔥#Empuraan | #Mohanlal | #Lucifer #MuraliGopy #AashirvadCinemas #GokulamGopalan pic.twitter.com/y6IvklKuKM
— Filmy_Enthusiast 👽 (@Pradeep_HarshaX) March 23, 2025
ദീവിയുടെ ചോദ്യങ്ങള്‍ക്ക് കൂടുതലും ഉത്തരം നല്‍കുന്നത് മോഹന്‍ലാലാണ്. താടിയ്ക്ക് കൈകൊടുത്ത് ഇവിടെ എന്തൊക്കെയാ സംഭവിക്കുന്നതെന്ന ഭാവത്തിലാണ് പൃഥ്വിയുടെ ഇരിപ്പ്. വിഡീയോ വൈറലായതോടെ പൃഥ്വിരാജിനെ കുറിച്ച് പരാമര്‍ശിച്ചാണ് കമന്റുകള്‍ കൂടുതലും എത്തുന്നത്. ആദ്യമായാണ് ഒരു ചോദ്യം കേട്ട് പൃഥ്വിരാജ് മിണ്ടാതെ ഇരിക്കുന്നതെന്നാണ് ആളുകള്‍ അഭിപ്രായപ്പെടുന്നത്.
പ്രിത്വിക്ക് ഇറങ്ങി ഓടിയ കൊള്ളാന്നോണ്ട് promotion ആയി പോയി…
ലാലേട്ടൻ ഇരുന്നങ് എൻജോയ് ചെയ്യുവാ, മയിലെണ്ണ 🤣😂🔥#Mohanlal #Empuraan @PrithviOfficial pic.twitter.com/lQ5ib6khAu— Aji Mathew 🦉 (@Mathewsputhren) March 24, 2025
‘ലെ രാജു എനിക്കെന്തിന്റെ കേടായിരുന്നു’, ‘ധൈര്യമുണ്ടെങ്കില്‍ പൃഥ്വിയോട് ഇംഗ്ലീഷില്‍ ചോദിക്ക്’, ‘പൃഥ്വിയ്ക്ക് ഒന്നു ഇറങ്ങി ഓടിയാല്‍ കൊള്ളാമെന്നുണ്ട്’, ‘പൃഥ്വി: സിനിമ എടുക്കാന്‍ ഉണ്ടായിട്ടില്ല ഇത്രയും കഷ്ടപ്പാട് എന്നിങ്ങനെയുള്ള കമന്റുകളാണ് അഭിമുഖ വീഡിയോക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്.