ടൊവിനോ തോമസ് ചിത്രത്തിന്റെ പ്രദര്‍ശനത്തിനിടെ ഐഎഫ്എഫ്‌കെ വേദിയില്‍ പ്രതിഷേധം. റിസര്‍വേഷന്‍ സീറ്റുകള്‍ അമ്പത് ശതമാനം ആക്കണമെന്ന് ആവശ്യവുമായാണ് പ്രതിഷേധം. ടൊവിനോയുടെ ‘വഴക്ക്’ ചിത്രത്തിന്റെ പ്രദര്‍ശനത്തിന് ഇടെയായിരുന്നു പ്രതിഷേധം.
ഐഎഫ്എഫ്‌കെ വേദിയായ ഏരീസ് പ്ലക്‌സ് തിയേറ്ററില്‍ ആയിരുന്നു വഴക്ക് സിനിമയുടെ ആദ്യ പ്രദര്‍ശനം. വഴക്ക് കാണാനെത്തിയ അറുപത് ശതമാനത്തോളം പേര്‍ക്കും പ്രവേശനം നിഷേധിക്കപ്പെട്ടതോടെയായിരുന്നു പ്രതിഷേധം.
റിസര്‍വേഷന്‍ ലഭിക്കാതെ പോകുന്നവര്‍ക്ക് സിനിമകള്‍ കാണാന്‍ അവസരം നിഷേധിക്കപ്പെടുന്ന സാഹചര്യത്തില്‍ ആണ് ഡെലിഗേറ്റുകള്‍ പ്രതിഷേധത്തിലേയ്ക്ക് കടന്നത്. ഈ വര്‍ഷത്തെ ഐഎഫ്എഫ്‌കെയില്‍ സിനിമകള്‍ക്ക് നൂറ് ശതമാനം റിസര്‍വേഷന്‍ എന്ന രീതിയാണ്.
രാവിലെ 8 മണിക്ക് തുടങ്ങുന്ന ബുക്കിംഗ് വഴിയാണ് സിനിമകളുടെ സീറ്റ് റിസര്‍വേഷന്‍ നടക്കുന്നത്. ബുക്കിംഗ് ലഭിക്കാതെ പോകുന്നവര്‍ക്ക് സിനിമകള്‍ കാണാന്‍ സാധിക്കില്ല.
Read more
‘സ്റ്റുഡന്റ് ഡെലിഗേറ്റുകള്‍ അല്ലാതെ എത്തുന്നവര്‍ ടാഗ് ധരിക്കാന്‍ എത്തുന്നവര്‍ മാത്രമാണെന്ന്’ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത് പറഞ്ഞതായും പ്രതിഷേധക്കാര്‍ ആക്ഷേപം ഉന്നയിക്കുന്നുണ്ട്.