നാദിര്‍ഷയുടെ സംവിധാനത്തില്‍ ബിജു മേനോന്, ആസിഫ് അലി, ബൈജു എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന “മേരാ നാം ഷാജി” തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഋത്വിക് റോഷന് എന്നീ ചിത്രങ്ങള്‍ക്കുശേഷം നാദിര്‍ഷ സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ചിത്രത്തില്‍ ധര്മ്മജന് ബോള്‍ഗാട്ടി അവതരിപ്പിക്കുന്ന കുന്തീശന്‍ എന്ന കഥാപാത്രം ഏറെ പ്രേക്ഷക പ്രശംസ നേടുന്നുണ്ട്.
കട്ടപ്പനയിലെ ഋതിക് റോഷന് എന്ന ചിത്രത്തിലെ ദാസപ്പന് എന്ന കഥാപാത്രത്തെ അനുസ്മരിപ്പിക്കുന്നതാണ് മേരാ നാം ഷാജിയിലെ കുന്തീശന്‍. ആസിഫ് അലി അവതരിപ്പിക്കുന്ന ഉടായിപ്പ് ഷാജി എന്ന കഥാപാത്രത്തിന്റെ ഉറ്റ സുഹൃത്തായിട്ടാണ് ചിത്രത്തില്‍ ധര്മജന് എത്തുന്നത്. ഉടായിപ്പ് ഷാജിയും, കുന്തീശനും ഒരുമിച്ചുള്ള കോമ്പിനേഷന്‍ സീന്നുകള് ഏറെ ചിരി നിമിഷങ്ങള്‍ പ്രേക്ഷകന് സമ്മാനിക്കുന്നുണ്ട്.
Read more
കോഴിക്കോടുള്ള ഗുണ്ടാ ഷാജി, കൊച്ചിയിലുള്ള അലവലാതി ഷാജി, തിരുവന്തപുരത്തുള്ള ഡ്രൈവര്‍ ജന്റില്മാന് ഷാജി എന്നീ മൂന്നു ഷാജിമാരുടെ കഥയാണ് മേരാ നാം ഷാജി. നിഖില വിമലാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ബി. രാകേഷ് നിര്‍മിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ദിലീപ് പൊന്നന് ആണ്. വിനോദ് ഇല്ലംപിള്ളിയാണ് ഛായാഗ്രഹണം. ദിലീപ് പൊന്നന്, ഷാനി ഖാദര്‍ എന്നിവരാണ് കഥ. ജോണ്‍ കുട്ടി എഡിറ്റിങ്ങും എമില്‍ മുഹമ്മദ് സംഗീതവും നിര്‍വഹിച്ചിരിക്കുന്നു.