ട്രെന്‍ഡ് മാറ്റിപ്പിടിച്ച് ബി. ഉണ്ണികൃഷ്ണന്‍, പോസ്റ്റുമായി ദുല്‍ഖര്‍; ചര്‍ച്ചയാകുന്നു

മമ്മൂട്ടി- ബി. ഉണ്ണികൃഷ്ണന്‍ കോംമ്പോയില്‍ ഒരുങ്ങുന്ന ‘ക്രിസ്റ്റഫര്‍’ ചിത്രത്തിന്റെ ടീസര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ആരാധകരുടെ ആകാംക്ഷ വര്‍ധിപ്പിക്കുന്ന ഗംഭീര ടീസര്‍ തന്നെയാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തിറക്കിയത്. ‘ബയോഗ്രാഫി ഓഫ് എ വിജിലന്റ് കോപ്പ്’ എന്ന ടാഗ് ലൈനോടെയാണ് സിനിമ വരുന്നത്.

ചിത്രത്തെ കുറിച്ച് ദുല്‍ഖര്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ടീസറിനെ പ്രശംസിച്ചാണ് ദുല്‍ഖര്‍ പോസ്റ്റുമായി എത്തിയത്. ‘എന്തൊരു കൗതുകമുണര്‍ത്തുന്ന ടീസറാണിത്! ത്രില്ലിംഗ് ആക്ഷനും പവര്‍ പാക്ക്ഡ് പെര്‍ഫോമന്‍സുമായി ക്രിസ്റ്റഫര്‍ ഇവിടെയുണ്ട്’ എന്നാണ് ദുല്‍ഖര്‍ കുറിച്ചത്.

ഉദയകൃഷ്ണ തിരക്കഥ എഴുതുന്ന ക്രിസ്റ്റഫര്‍ ഉടന്‍ തിയേറ്ററുകളില്‍ എത്തുമെന്നാണ് വിവരം. അമല പോള്‍, സ്‌നേഹ, ഐശ്വര്യ ലക്ഷ്മി എന്നിങ്ങനെ മൂന്ന് നായികമാരാണ് ചിത്രത്തിലുള്ളത്. തെന്നിന്ത്യന്‍ താരം വിനയ് റായിയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

ദിലീഷ് പോത്തന്‍, സിദ്ദിഖ്, ജിനു എബ്രഹാം, വിനീതകോശി, വാസന്തി തുടങ്ങിയവരോടൊപ്പം മുപ്പത്തിയഞ്ചോളം പുതുമുഖങ്ങളും ചിത്രത്തില്‍ വേഷമിടുന്നു. ‘ഓപ്പറേഷന്‍ ജാവ’ ഒരുക്കിയ ഫൈസ് സിദ്ദിഖ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്.

Read more

സംഗീതം: ജസ്റ്റിന്‍ വര്‍ഗീസ്, എഡിറ്റിങ്: മനോജ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: അരോമ മോഹന്‍, കലാ സംവിധാനം: ഷാജി നടുവില്‍, വസ്ത്രാലങ്കാരം: പ്രവീണ്‍ വര്‍മ്മ, ചമയം: ജിതേഷ് പൊയ്യ, ആക്ഷന്‍ കൊറിയോഗ്രഫി: സുപ്രീം സുന്ദര്‍, ചീഫ് അസോസിയേറ്റ്: സുജിത്ത് സുരേഷ്.