IPL 2025: ഈ ചെക്കന് പകരമാണല്ലോ ദൈവമേ ഞാൻ ആ സാധനത്തിനെ ടീമിൽ എടുത്തത്; ഗോയങ്കയുടെ അവസ്ഥയെ ട്രോളി ആരാധകർ

ഐപിഎലിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സിനെതിരെ 15 വർഷത്തിന് ശേഷം ആദ്യ ജയം സ്വന്തമാക്കി ഡൽഹി ക്യാപിറ്റൽസ്. അവസാനമായി ചെന്നൈയോട് ഡൽഹി ക്യാപിറ്റൽസ് വിജയിച്ചത് 2010 ഇൽ ആയിരുന്നു. ഇന്ന് സിഎസ്‌കെയുടെ ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ഓപ്പണിങില്‍ ഇറങ്ങിയ കെഎല്‍ രാഹുലിന്റെ അര്‍ധസെഞ്ച്വറി മികവിലാണ് ഡല്‍ഹിയുടെ മുന്നേറ്റം.

51 പന്തുകളില്‍ ആറ് ഫോറും മൂന്ന് സിക്‌സും ഉള്‍പ്പെടെ 77 റണ്‍സെടുത്താണ് ഐപിഎലില്‍ കെഎല്‍ തന്റെ ഫോം വീണ്ടെടുത്തത്. അഭിഷേക് പോറല്‍(33), അക്‌സര്‍ പട്ടേല്‍(21), സമീര്‍ റിസ്വി(20), ട്രിസ്റ്റന്‍ സ്റ്റബ്‌സ്(24) എന്നിവരും തിളങ്ങിയ മത്സരത്തില്‍ ഡല്‍ഹി 20 ഓവറില്‍ അഞ്ചിന് 183 റണ്‍സെടുത്തു.

കെ എൽ രാഹുലിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകർ ലക്‌നൗ സൂപ്പർ ജയൻറ്സ് ഉടമ സഞ്ജീവ് ഗോയങ്കയെ വേട്ടയാടുകയാണ്. കഴിഞ്ഞ സീസണിൽ ലക്‌നൗവിന് വേണ്ടി മോശമായ പ്രകടനം കാഴ്ച്ച വെച്ചപ്പോൾ രാഹുലിനെ ഗ്രൗണ്ടിൽ ചെന്ന് അദ്ദേഹം ശകാരിച്ചിരുന്നു. എന്നാൽ ഇന്ന് നടന്ന വെടിക്കെട്ട് പ്രകടനം അദ്ദേഹത്തിനുള്ള മറുപടിയായിട്ടാണ് ആരാധകർ വിലയിരുത്തുന്നത്.

കൂടാതെ കെ എൽ രാഹുലിനേക്കാൾ മികച്ച താരമാണ് റിഷബ് പന്തെന്നും അദ്ദേഹം മുൻപ് പറഞ്ഞിരുന്നു. എന്നാൽ താരം ഇത് വരെയായി ഫോമിലായിട്ടില്ല. ഇന്നലെ നടന്ന മത്സരത്തിൽ പന്ത് നേടിയത് വെറും 2 റൺസാണ്. ഇതോടെ താരത്തിനെയും ടീം ഉടമയെയും ആരാധകർ വേട്ടയാടുകയാണ്.

Read more