IPL 2025: മോനെ സഞ്ജു, നിന്നെ കാത്തിരിക്കുന്നത് വമ്പൻ പണി; വീണ്ടും നിരാശ സമ്മാനിച്ച് സഞ്ജു സാംസൺ

ഐപിഎലിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ പഞ്ചാബ് കിങ്സിനെതിരെ വീണ്ടും ഫ്ലോപ്പായി രാജസ്ഥാൻ നായകനും മലയാളി താരം സഞ്ജു സാംസൺ. താരം 26 പന്തിൽ 6 ഫോർ നേടി 38 റൺസിനാണ് സഞ്ജു പുറത്തായത്. മൂന്നു മത്സരങ്ങൾക്ക് ശേഷം തിരികെ ക്യാപ്റ്റൻ ആയി ചുമതലയേറ്റ സഞ്ജുവിന്റെ തകർപ്പൻ പ്രകടനം പ്രതീക്ഷിച്ച ആരാധകർക്ക് താരം നിരാശയാണ് സമ്മാനിച്ചത്.

മികച്ച തുടക്കം നൽകി യശസ്‌വി ജൈസ്വാളും (67) റൺസ് നേടി പുറത്തായി. പഞ്ചാബ് കിങ്സിനായി 2 വിക്കറ്റുകളും സ്വന്തമാക്കിയത് ലോക്കി ഫെർഗൂസനാണ്. നിലവിൽ റിയാൻ പരാഗ്, നിതീഷ് റാണ സഖ്യമാണ് ക്രീസിൽ നിൽക്കുന്നത്. മികച്ച പാർട്ണർഷിപ്പ് ടീമിന് അനിവാര്യമാണ്.

രാജസ്ഥാൻ റോയൽസ് സ്‌ക്വാഡ്:

സഞ്ജു സാംസൺ, യശസ്‌വി ജയ്‌സ്വാൾ, റിയാൻ പരാഗ്, നിതീഷ് റാണ, ദ്രുവ് ജുറൽ, വാനിണ്ടു ഹസാരഗ, ജോഫ്രാ ആർച്ചർ, ഷിംറോൺ ഹെറ്റ്മയർ, മഹീഷ് തീക്ഷണ, സന്ദീപ് ശർമ്മ, യുദ്ധവിർ സിങ്

പഞ്ചാബ് കിങ്‌സ് സ്‌ക്വാഡ്:

ശ്രേയസ് അയ്യർ, പ്രബസിമ്രാന് സിങ്, നേഹൽ വാധീരാ, ഗ്ലെൻ മാക്‌സ്‌വെൽ, സുര്യൻഷ് ഷേഡ്ജ്, മർക്കസ് സ്റ്റോയ്‌നസ്, ശശാങ്ക് സിങ്, മാർക്കോ ജാൻസെൻ, ലോക്കി ഫെർഗൂസൻ, അർശ്ദീപ് സിങ്, യുസ്‌വേന്ദ്ര ചഹൽ