പിണറായി വിജയനടക്കം ആർക്കും ഇളവ് നൽകരുത്, പ്രായപരിധി വ്യവസ്ഥ കർശനമായി നടപ്പാക്കണമെന്ന് സി.പി.എം ബംഗാൾ ഘടകം

സി.പി.എം പൊളിറ്റ്ബ്യൂറോയിൽ ആർക്കും പ്രായപരിധിയിൽ ഇളവ് വേണ്ടെന്ന നിലപാടുമായി ബംഗാൾ ഘടകം. മധുരയിൽ നടക്കുന്ന സി.പി.എം പാർട്ടി കോൺഗ്രസിലാണ് പ്രായപരിധി കർശനമായി നടപ്പാക്കണമെന്ന് ബംഗാൾ ഘടകം നിലപാടെടുത്തത്. പി.ബി നിശ്ചയിച്ച വ്യവസ്ഥ പി.ബി തന്നെ ലംഘിക്കരുതെന്നാണ് ആവശ്യം. പി.ബി യോഗത്തിൽ നിലപാട് ശക്തമായി ഉന്നയിക്കാനാണ് ബംഗാൾ ഘടകം തീരുമാനിച്ചിരിക്കുന്നത്.

കേരളത്തിൻ്റെ മുഖ്യമന്ത്രിയും മുതിർന്ന നേതാവുമായ പിണറായി വിജയന് രണ്ടാംതവണയും പ്രായപരിധിയിൽ ഇളന് നൽകാനുള്ള നീക്കത്തിലും നേതാക്കൾ എതിർപ്പറിയിച്ചിട്ടുണ്ട്. അതേസമയം സി.പി.എം പാർട്ടി കോൺഗ്രസിൽ അംഗത്വഫീസ് ഉയർത്താനും തീരുമാനമായിട്ടുണ്ട് 5 രൂപയിൽ നിന്ന് പത്ത് രൂപയാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

Read more

ഇതിനായി ഭരണഘടനാ ഭേദഗതി കൊണ്ടുവരും, പാർട്ടി അംഗത്വം കൂടുമ്പോഴും നിലവാരം കുറയുന്നുവെന്നും വിമർശനം ഉയർന്നിട്ടുണ്ട്. കേരളത്തിൽ അടക്കം പ്രശ്നങ്ങൾ ഉണ്ടെന്നും കേരളത്തിൽ പാർട്ടി അംഗത്വം കൂടുമ്പോൾ മറുഭാഗത്ത് കൊഴിഞ്ഞുപോക്കും കൂടുന്നതായും വിലയിരുത്തലുകളുണ്ട്.