ഇപ്പോൾ നടക്കുന്ന ഐപിഎലിൽ രാജസ്ഥാൻ റോയൽസിനെതിരെ പഞ്ചാബ് കിങ്‌സ് വിയർക്കുന്നു. ആദ്യ ഓവറിൽ തന്നെ പഞ്ചാബ് കിങ്സിന്റെ പ്രധാന താരങ്ങളായ പ്രിയാൻഷ് ആര്യയെയും, ക്യാപ്റ്റൻ ശ്രേയസ് അയ്യരെയും മടക്കിയിരിക്കുകയാണ് ജോഫ്രാ ആർച്ചർ. രണ്ടാം ഇന്നിങ്സിലെ ആദ്യ ബോളിൽ തന്നെ ആർച്ചർ പ്രിയാൻഷിനെ പുറത്താക്കിയിരുന്നു. തുടർന്ന് വന്ന ശ്രേയസ്സ് അയ്യർ രണ്ട് ബൗണ്ടറി നേടിയെങ്കിലും ഫലം ഉണ്ടായില്ല.
ഈ സീസൺ കൊണ്ട് ഐപിഎൽ ചരിത്രത്തിലെ തന്നെ ഏറ്റവും കൂടുതൽ റൺസ് വഴങ്ങിയ താരമായിരുന്നു ജോഫ്രാ ആർച്ചർ. സൺ റൈസേഴ്സിനെതിരെ നടന്ന മത്സരത്തിൽ താരം നാല് ഓവറിൽ നിന്നായി 76 റൺസാണ് കൊടുത്തത്. എന്നാൽ അതിനുള്ള മറുപടി ആർച്ചർ ഇപ്പോൾ മികച്ച പ്രകടനത്തിലൂടെ കൊടുക്കുകയാണ്.
ടോസ് നേടി നേടി രാജസ്ഥാനെ ബാറ്റിംഗിന് അയച്ച പഞ്ചാബിന് വിജയ ലക്‌ഷ്യം 206 റൺസായിയുന്നു. രാജസ്ഥാന് വേണ്ടി ഓപ്പണർമാരായ യശസ്‌വി ജയ്‌സ്വാൾ (67) സഞ്ജു സാംസൺ (38) എന്നിവർ റൺസും, റിയാൻ പരാഗ് (43) റൺസും, ഷിംറോൺ ഹെറ്റ്മയർ (20) റൺസും, നിതീഷ് റാണ (12) റൺസും, ദ്രുവ് ജുറൽ (13) റൺസും നേടി. പഞ്ചാബ് കിങ്സിനായി ലോക്കി ഫെർഗൂസൻ രണ്ട് വിക്കറ്റുകളും, മാർക്കോ ജാൻസെൻ, അർശ്ദീപ് സിങ് എന്നിവർ ഓരോ വിക്കറ്റുകളും നേടി.