ഫഹദിന്റെ സര്‍വൈവല്‍ ത്രില്ലര്‍; ഉരുപൊട്ടലിന്റെ ഭീകരതയുമായി 'മലയന്‍കുഞ്ഞ്', ട്രെയ്‌ലര്‍

ഫഹദ് ഫാസിലിനെ നായകനാകുന്ന ‘മലയന്‍കുഞ്ഞ്’ ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്ത്. പ്രകൃതി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ പറയുന്ന ഒരു കഥയാണ് മലയന്‍കുഞ്ഞ്. വാഗതനായ സജിമോന്‍ പ്രഭാകര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ഫാസില്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. പതിനെട്ടു വര്‍ഷങ്ങള്‍ക്കു ശേഷം അച്ഛനും മകനും വെള്ളിത്തിരയില്‍ വീണ്ടും കൈകോര്‍ക്കുന്ന ചിത്രം കൂടിയാണ് മലയന്‍ കുഞ്ഞ്. മഹേഷ് നാരായണന്‍ ആണ് ചിത്രത്തിന്റെ തിരക്കഥ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.

എ.ആര്‍. റഹ്‌മാന്‍ ആണ് സംഗീതം ഒരുക്കുന്നത്. രജിഷ വിജയന്‍, ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, ദീപക് പറമ്പോല്‍ എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു. അര്‍ജു ബെന്‍ ആണ് എഡിറ്റിംഗ്. സെഞ്ചുറി റിലീസ് ചിത്രം തിയേറ്ററുകളിലെത്തിക്കും.

അതേസമയം, അല്ലു അര്‍ജുന്‍ നായകനായ പുഷ്പ ആണ് ഫഹദിന്റെതായി ഒടുവില്‍ തിയേറ്ററുകളില്‍ എത്തിയ ചിത്രം. വില്ലന്‍ വേഷത്തിലാണ് താരം ചിത്രത്തില്‍ വേഷമിട്ടത്. ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ചിത്രം 200 കോടി കളക്ഷന്‍ നേടിയിരുന്നു.

Read more