ദുല്‍ഖറിനെതിരായ വിലക്ക് പിന്‍വലിച്ച് ഫിയോക്; നടപടി വിശദീകരണം നല്‍കിയതിന് പിന്നാലെ

നടന്‍ ദുല്‍ഖര്‍ സല്‍മാനെതിരായ വിലക്ക് തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക് പിന്‍വലിച്ചു. നടപടി ദുല്‍ഖര്‍ സല്‍മാന്റെ നിര്‍മ്മാണ കമ്പനി വിശദീകരണം നല്‍കിയതിന് പിന്നാലെ. കൊച്ചിയില്‍ ഫിയോക് യോഗത്തിലാണ് വിലക്ക് പിന്‍വലിച്ച് തീരുമാനമുണ്ടായത്. വിശകീരണം തൃപ്തികരമെന്ന് ഫിയോക് യോഗം വില.ിരുത്തി. സിനിമകള്‍ തിയേറ്ററിന് നല്‍കാമെന്ന്ധാരണയായതായും ഫിയോക് ഭാരവാഹികള്‍ പറഞ്ഞു.

നേരത്തെ സല്യൂട്ട് എന്ന ചിത്രവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളില്‍ നടന്‍ ദുല്‍ഖര്‍ സല്‍മാനും അദ്ദേഹത്തിന്റെ നിര്‍മ്മാണ കമ്പനിയായ വെഫററിനും വിലക്കേര്‍പ്പെടുത്തി തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത ദുല്‍ഖറിന്റെ പുതിയ ചിത്രം ‘സല്യൂട്ട്’ ഒടിടി റിലീസ് ചെയ്തതിനെ തുടര്‍ന്നാണ് നടപടിയുണ്ടായത്. ദുല്‍ഖറുമായി സഹകരിക്കില്ലെന്ന് തിയേറ്റര്‍ ഉടമകള്‍ അറിയിച്ചിരുന്നു. ഫിയോക് എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിലാണ് തീരുമാനമുണ്ടായത്.

ധാരണയും വ്യവസ്ഥകളും ലംഘിച്ചാണ് ചിത്രം ഒടിടിക്ക് നല്‍കിയതെന്നാണ് ഫിയോക്കിന്റെ ആരോപണം. ദുല്‍ഖറിന്റെ ഇതരഭാഷ സിനിമകളുമായും സഹകരിക്കില്ലെന്ന് ഫിയോക് അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഫിയോകില്‍ നടന്‍ വിശദീകരണം നല്‍കിയത്. ഇതോ തുടര്‍ന്നാണ് വിലക്ക് പിന്‍വലിക്കാന്‍ തീരുമാനിച്ചത്.