തെലുങ്ക് താരങ്ങള്‍ കുരുക്കില്‍; ബെറ്റിംഗ് ആപ്പ് പരസ്യങ്ങളില്‍ നടപടി, 25 നടീനടന്മാരെ പൂട്ടി തെലങ്കാന പൊലീസ്

ബെറ്റിംഗ് ആപ്പ് പരസ്യങ്ങളില്‍ അഭിനയിച്ച 25 തെലുങ്ക് താരങ്ങള്‍ക്കെതിരെ കേസ്. പകാശ് രാജ്, റാണ ദഗുബതി, വിജയ് ദേവരകൊണ്ട, ലക്ഷ്മി മഞ്ചു തുടങ്ങി പ്രമുഖരായ നിരവധി താരങ്ങള്‍ക്കെതിരെയാണ് കേസ്. വ്യവസായി ഫനിന്ദ്ര ശര്‍മ നല്‍കിയ പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

നടിമാരായ പ്രണീത, നിധി അഗര്‍വാള്‍, അനന്യ നാഗല്ല, സിരി ഹനുമന്ത്, ശ്രീമുഖി, വര്‍ഷിണി സൗന്ദരാജന്‍, വാസന്തി കൃഷ്ണന്‍, ശോഭ ഷെട്ടി, അമൃത ചൗധരി, നയാനി പവാനി, നേഹ പത്താന്‍, പാണ്ഡു, പത്മാവതി, ഇമ്രാന്‍ ഖാന്‍, വിഷ്ണു പ്രിയ, ഹര്‍ഷ സായ്, സണ്ണി യാദവ്, ശ്യാമള, ടേസ്റ്റി തേജ, ബന്ദാരു ശേഷായനി സുപ്രിത എന്നിവര്‍ക്കെതിരെയും കേസ് എടുത്തിട്ടുണ്ട്.

ഈ ആപ്പുകള്‍ ലക്ഷക്കണക്കിന് രൂപയുടെ അഴിമതി നടത്തുന്നുണ്ട്. മാത്രമല്ല, ഇവര്‍ ഇടത്തരം അല്ലെങ്കില്‍ അതിലും താഴെ സാമ്പത്തിക സ്ഥിതിയുള്ള കുടുംബങ്ങളെ ദുരിതത്തിലേക്ക് നയിക്കുന്നുവെന്നും എഫ്ഐആറില്‍ പറയുന്നു. പലരും കഠിനാദ്ധ്വാനം ചെയ്ത പണം ഈ ആപ്പ് ഉപയോഗിച്ച് നഷ്ടപ്പെടുത്തുന്നുവെന്ന് പരാതിയില്‍ പറയുന്നുണ്ട്.

അത്തരമൊരു വെബ്സൈറ്റില്‍ നിക്ഷേപിക്കാന്‍ പോയതായിരുന്നു. എന്നാല്‍, കുടുംബം മുന്നറിയിപ്പ് നല്‍കിയിതോടെയാണ് പിന്മാറിയതെന്നും പരാതിക്കാരന്‍ പറയുന്നുണ്ട്. നിരവധി സെലിബ്രിറ്റികളും ഇന്‍ഫ്‌ലുവന്‍സര്‍മാരും വന്‍ തുക പ്രതിഫലം വാങ്ങി ഇവ പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നും പരാതിയില്‍ പറയുന്നുണ്ട്. വഞ്ചനാക്കുറ്റത്തിനാണ് ഐടി ആക്ട് പ്രകാരം കേസ് എടുത്തിരിക്കുന്നത്.

Read more