കൊറോണ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി 200 രൂപ നല്‍കുകയാണെങ്കില്‍ ഒപ്പം നൃത്തം ചെയ്യാം: ശ്രിയ ശരണ്‍

കോവിഡ് 19 ഭീഷണി ലോകമെമ്പാടും തുടരവെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി സഹായധനം ശേഖരിക്കാന്‍ പുത്തന്‍ ആശയവുമായി തെന്നിന്ത്യന്‍ താരം ശ്രിയ ശരണ്‍. രോഗത്തിന്റെ ഇരകളെ സഹായിക്കാനായി ഫണ്ട് ശേഖരിക്കാന്‍ ചെന്നൈയിലെ ടാസ്‌ക് ഫോഴ്‌സും കൈന്‍ഡ്‌നെസ് ഫൗണ്ടേഷനുമായാണ് ശ്രിയ കൈകോര്‍ത്തിരിക്കുന്നത്.

ഗൂഗിള്‍ പേ വഴി 200 രൂപ സഹായധനം നല്‍കാനാണ് ശ്രിയ ഇന്‍സ്റ്റഗ്രാമിലൂടെ ആവശ്യപ്പെടുന്നത്. പേ ചെയ്തു കഴിഞ്ഞാല്‍ ഇതിന്റെ സ്‌ക്രീന്‍ ഷോട്ട് ഫൗണ്ടേഷന് മെയില്‍ ചെയ്യണം. തുടര്‍ന്ന് തിരഞ്ഞെടുക്കുന്ന രണ്ടു ലക്കി വിന്നറുകള്‍ക്ക് അപ്രതീക്ഷിതമായ സമ്മാനമാണ് ശ്രിയ നല്‍കുന്നത്.

രണ്ടു ലക്കി വിന്നറുകള്‍ക്ക് താരത്തിനൊപ്പം നൃത്തം ചെയ്യാം. ശനിയാഴ്ച രാത്രി 8 മണി വരെയാണ് ഈ മത്സരം. കൂടുതല്‍ വിവരങ്ങള്‍ക്കായി കൈന്‍ഡ്‌നെസ് ഫൗണ്ടേഷന്റെ പേജ് നോക്കാമെന്നും താരം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിട്ടുണ്ട്.

Read more

https://www.instagram.com/p/B_o_40EFcq7/