അവതാര്‍ പരാമര്‍ശം: ഗോവിന്ദയ്ക്ക് മാനസിക പ്രശ്‌നമാണെന്നും കൗണ്‍സലിംഗ് നല്‍കണമെന്നും സുഹൃത്ത്

ജെയിംസ് കാമറൂണിന്റെ ഹിറ്റ് ചിത്രങ്ങളിലൊന്നായ അവതാറിന് ആ പേര് നിര്‍ദ്ദേശിച്ചത് താനാണെന്നും അതില്‍ അഭിനയിക്കാന്‍ തനിക്ക് ക്ഷണമുണ്ടായിരുന്നെന്നും ബോളിവുഡ് നടന്‍ ഗോവിന്ദ് കഴിഞ്ഞ ദിവസം ഒരു ചാറ്റ് ഷോയില്‍ പറഞ്ഞിരുന്നു. 410 ദിവസവും ശരീരത്ത് നിറം പൂശി അഭിനയിക്കണമെന്നതിനാലാണ് അവതാറില്‍ നിന്ന് പിന്മാറിയതിന് ഗോവിന്ദ കാരമം പറഞ്ഞത്. ഇപ്പോഴിതാ ഗോവിന്ദയ്ക്ക് മാനസിക പ്രശ്‌നമാണെന്നും കൗണ്‍സലിംഗ് നല്‍കണമെന്നും പറഞ്ഞ് രംഗത്ത് വന്നിരിക്കുകയാണ് അദ്ദേഹത്തിന്റെ ഒരു സുഹൃത്ത്.

“ഗോവിന്ദ ഇത്തരത്തില്‍ വിചിത്രമായി പെരുമാറാന്‍ തുടങ്ങിയിട്ട് കുറച്ചു നാളുകളായി. വലിയ പ്രൊജക്റ്റുകള്‍ വേണ്ടെന്നുവെച്ചു എന്ന് അവകാശപ്പെടുന്നത് അദ്ദേഹം ശീലമാക്കിയിരിക്കുകയാണ്. ഈ നെഗറ്റിവിറ്റി അദ്ദേഹത്തിന്റെ ചിത്രങ്ങളേയും ബാധിക്കുന്നുണ്ട്. അവസാന ചിത്രം രംഗീല രാജ ഏറ്റെടുക്കാന്‍ ഒരുപാട് വിതരണക്കാര്‍ തയാറായില്ല. കാരണം അദ്ദേഹം അവരോട് വഴക്കിടുകയും ചീത്തവിളിക്കുകയും ചെയ്തിട്ടുണ്ട്.” സുഹൃത്ത് പറഞ്ഞു.

Read more

ഗോവിന്ദയുമായി നാല് പതിറ്റാണ്ടായി ബന്ധമാണ് തനിക്കുള്ളതെന്നും എന്നാല്‍ ചതിച്ചു എന്നാരോപിച്ച് അടുത്തിടെ താനുമായുള്ള ബന്ധം അദ്ദേഹം അവസാനിപ്പിച്ചെന്നും സിനിമ മേഖലയില്‍ ഗോവിനന്ദയെ സഹായിക്കാന്‍ ആരുമില്ലെന്നും സുഹൃത്ത് പറയുന്നു. അതേമസമയം,അവതാര്‍ പരാമര്‍ശത്തിനു പിന്നാലെ ഗോവിന്ദക്കെതിരെ നിരവധി ട്രോളുകളാണ് ഉയരുന്നത്. ഇവ ഗോവിന്ദന്റെ കുടുംബത്തെ ഏറെ വേദനിപ്പിക്കുന്നെന്നും സുഹൃത്ത് പറഞ്ഞു.