ബിജെപിക്കെതിരെ വഖഫ് മന്ത്രി വി അബ്ദുറഹ്മാൻ. മുനമ്പത്ത് ബിജെപി വർഗീയ മുതലെടുപ്പ് നടത്തുകയാണെന്ന് മന്ത്രി പറഞ്ഞു. മുസ്‌ലിം- ക്രിസ്ത്യൻ ജനവിഭാഗങ്ങളെ തമ്മിലടിപ്പിക്കാനാണ് ബിജെപി ശ്രമമെന്ന് കുറ്റപ്പെടുത്തിയ മന്ത്രി മുനമ്പം ജനതയെ സംരക്ഷിക്കണമെന്നാണ് സംസ്ഥാന സർക്കാർ നിലപാടെന്നും വ്യക്തമാക്കി.
Read more
മുസ്ലിം സമുദായത്തെ ഒറ്റപ്പെടുത്തുന്നതിന്റെ ഭാഗമാണ് വഖഫ് ബില്ലെന്നും മന്ത്രി വി അബ്ദുറഹ്മാൻ കൂട്ടിച്ചേർത്തു. ബിജെപി മുനമ്പത്ത് വർഗീയ മുതലെടുപ്പ് നടത്തുകയാണ്. മുസ്‌ലിം- ക്രിസ്ത്യൻ ജനവിഭാഗങ്ങളെ തമ്മിലടിപ്പിക്കാനാണ് ബിജെപി ശ്രമം. മുനമ്പം ജനതയെ സംരക്ഷിക്കണമെന്നാണ് സംസ്ഥാന സർക്കാർ നിലപാട് – മന്ത്രി പറഞ്ഞു.