വിജയം ആവര്‍ത്തിക്കുമോ ഗൗതം മേനോന്‍- സൂര്യ ടീം; ആകാംക്ഷാഭരിതരായി ആരാധകര്‍

ഗൗതം മേനോനൊരുക്കിയ കാക്ക കാക്ക എന്ന ചിത്രത്തിലൂടെയാണ് തമിഴ് സിനിമയിലെ മുന്‍നിര താരങ്ങളിലൊരാളായി സൂര്യ ഉയരുന്നത്. ഇപ്പോഴിതാ ആ ടീം ഒന്നിക്കുകയാണ് മറ്റൊരു ചിത്രത്തിന് വേണ്ടി. ഈ വര്‍ഷം തന്നെ ചിത്രം ആരംഭിക്കുമെന്ന് ഗൗതം മേനോന്‍ അടുത്തിടെ ഒരു അഭിമുഖത്തില്‍ പറഞ്ഞു.

ഇഷാരി ഗണേഷായിരിക്കും ചിത്രം നിര്‍മ്മിക്കുക. സൂര്യയുമായി ചര്‍ച്ച നടക്കുകയാണെന്ന് ഇഷാരി ഗണേഷ് പറഞ്ഞു. സുധ കൊംഗര സംവിധാനം ചെയ്യുന്ന സൂരൈ പ്രൊട്രു എന്ന ചിത്രത്തിലാണ് സൂര്യ ഇപ്പോള്‍ അഭിനയിക്കുന്നത്. ഗൗതം മേനോന്‍ ചിത്രം അടുത്ത് തന്നെ അനൗണ്‍സ് ചെയ്തേക്കും.

കാക്ക കാക്കയ്ക്ക് ശേഷം ഗൗതം മേനോനും സൂര്യയും ഒന്നിച്ച വാരണം ആയിരവും മികച്ച ചിത്രമായിരുന്നു. ഈ ചിത്രം 2008ലെ മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം നേടിയിരുന്നു.