ക്‌നാനായ പെണ്‍കുട്ടിയുടെയും സര്‍ദാര്‍ജിയുടെയും പ്രണയം; ഹാപ്പി സര്‍ദാര്‍ ട്രെയ്‌ലര്‍

കാളിദാസ് ജയറാം നായകനായി എത്തുന്ന പുതിയ ചിത്രം “ഹാപ്പി സര്‍ദാറി”ന്റെ ട്രെയിലര്‍ പുറത്ത്. പ്രണയവും കോമഡിയും ആക്ഷനുമൊക്കെയായി കളര്‍ഫുള്‍ എന്റര്‍ടെയിനറായാണ് ട്രെയിലര്‍ എത്തിയിരിക്കുന്നത്. പഞ്ചാബിന്റെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത്.

ചിത്രത്തിലെ മിക്ക താരങ്ങളും ട്രെയ്‌ലറില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. ക്‌നാനായ വിഭാഗത്തില്‍ പെട്ട പെണ്‍കുട്ടിയും സര്‍ദാര്‍ യുവാവും തമ്മിലുള്ള പ്രണയമാണ് ചിത്രത്തിന്റെ പ്രമേയം. അച്ചിച്ചാ ഫിലിംസിന്റെ ബാനറില്‍ ഹസീബ് ഹനീഫ്, ജോഷ്വിന്‍ ജോയ്, ശ്വേത കാര്‍ത്തിക് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം.

ഗീതിക-സുധീപ് ദമ്പതികളാണ്ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത്. പ്രവീണ, സിദ്ദിഖ്, ജാവേദ് ജഫ്റി, ഷറഫുദ്ദീന്‍, ബാലു വര്‍ഗീസ്, സിദ്ധി, ശ്രീനാഥ് ഭാസി, സിനില്‍ സൈനുദ്ദീന്‍, ദിനേശ് മോഹന്‍, സെബൂട്ടി, ബൈജു സന്തോഷ്, സിബി ജോസ്, മാലാ പാര്‍വതി, അഖില ചിപ്പി, സിതാര, രശ്മി അനില്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

Read more