'ഈ ദുരന്തവും നമ്മള്‍ അതിജീവിക്കും'; സഹായഹസ്തവുമായി ഇന്ദ്രജിത്ത്-പൂര്‍ണിമ നേതൃത്വത്തില്‍ വീണ്ടും അന്‍പൊട് കൊച്ചി

ജില്ലാ ഭരണകൂടവുമായി കൈകോര്‍ത്ത് മഴ ദുരിതം വിതച്ച ജില്ലകളിലെ ക്യാമ്പുകളിലേക്ക് സഹായം എത്തിക്കാന്‍ വീണ്ടും അന്‍പൊട് കൊച്ചി പ്രവര്‍ത്തകര്‍. നടന്‍ ഇന്ദ്രജിത്ത്, ഭാര്യ പൂര്‍ണിമ എന്നിവരുടെ നേതൃത്വത്തില്‍ അന്‍പൊട് കൊച്ചി രണ്ട് ദിവസമായി ആവശ്യസാധനങ്ങള്‍ ശേഖരിച്ചു വരികയാണ്. കടവന്ത്രയിലെ റീജിണല്‍ സ്പോര്‍ട്സ് സെന്ററിലാണ് സാധനങ്ങള്‍ ശേഖരിക്കുന്നത്.

മലപ്പുറം, വയനാട്, കണ്ണൂര്‍ എന്നി ജില്ലകളിലേക്കുള്ള സാധനങ്ങളാണ് ഇപ്പോള്‍ ശേഖരിക്കുന്നത്. റീജിണല്‍ സ്പോര്‍ട്സ് സെന്ററിലേക്ക് നിരവധി ആള്‍ക്കാരാണ് സാധനങ്ങള്‍ എത്തിച്ചു കൊണ്ടിരിക്കുന്നത്. ഇവിടെ എത്തിക്കുന്ന സാധനങ്ങള്‍ തരംതിരിച്ച് പാക്ക് ചെയ്ത് ട്രക്കില്‍ ആവശ്യസ്ഥലങ്ങളിലേക്ക് എത്തിക്കുന്ന പ്രവര്‍ത്തനമാണ് അന്‍പോട് കൊച്ചിയുടേത്. പോയ വര്‍ഷത്തേതു പോലെ ഈ ദുരന്തവും നമ്മള്‍ ഒറ്റക്കെട്ടായ് അതിജീവിക്കുമെന്ന് ഇന്ദ്രജിത്ത് പറഞ്ഞു.

Read more

anbodu-kochi-indrajith2
നടി പാര്‍വതി, സരയു തുടങ്ങി നിരവധി താരങ്ങള്‍ അന്‍പോട് കൊച്ചിക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. പോയ വര്‍ഷവും ടണ്‍ കണക്കിന് സാധനങ്ങള്‍ ശേഖരിച്ച് അന്‍പൊട് കൊച്ചി പ്രവര്‍ത്തകര്‍ ദുരിതസ്ഥലങ്ങളില്‍ കൈത്താങ്ങായി എത്തിയിരുന്നു.