നമ്മള്‍ ഒരുമിച്ചുള്ള 1461 ദിവസങ്ങള്‍..; രജിഷ വിജയന്‍ പ്രണയത്തില്‍, ക്യാമറാമാനൊപ്പം ലിവിംഗ് ടുഗദറില്‍!

നടി രജിഷ വിജയന്‍ പ്രണയത്തില്‍ ആണെന്ന് റിപ്പോര്‍ട്ടുകള്‍. ഛായാഗ്രാഹകന്‍ ടോബിന്‍ തോമസുമായി രജിഷ പ്രണയത്തിലാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. സ്റ്റാന്റ് അപ്, ദ ഫെയില്‍ ഐ, ഖൊഖൊ, ലൗഫുലി യുവര്‍സ് വേദ തുടങ്ങിയ ചിത്രങ്ങളുടെ ഛായാഗ്രഹകനാണ് ടോബിന്‍ തോമസ്.

ടോബിന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച പോസ്റ്റാണ് ഇരുവരും പ്രണയത്തിലാണെന്ന റിപ്പോര്‍ട്ടുകള്‍ എത്താനുള്ള കാരണം. രജിഷയ്ക്കൊപ്പമുള്ള ചിത്രങ്ങളോടൊപ്പമാണ് ടോബിന്റെ കുറിപ്പ്. കുറിപ്പില്‍ രജിഷയും ഒന്നിച്ചുള്ള നാല് വര്‍ഷങ്ങളെ കുറിച്ചാണ് ടോബിന്‍ സംസാരിക്കുന്നത്.

”നമ്മള്‍ ഒരുമിച്ചുള്ള 1461 ദിവസങ്ങള്‍. ഒരുപാട് പ്രണയവും സന്തോഷങ്ങളും പരസ്പരമുള്ള വിഡ്ഢിത്തരങ്ങളും സഹിച്ചുകൊണ്ട് സൂര്യന് താഴെ ഇനിയുമെത്ര യാത്രകള്‍” എന്നാണ് ടോബിന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്ന കുറിപ്പ്.

അഹാന കൃഷ്ണ, മമിത ബൈജു, രാഹുല്‍ റിജി നായര്‍, നിരഞ്ജന അനൂപ്, നൂറിന്‍ ഷെരീഫ് എന്നീ താരങ്ങളടക്കം ടോബിന്റെ പോസ്റ്റിന് കമന്റുമായി എത്തിയിട്ടുണ്ട്. ഖൊഖൊ എന്ന ചിത്രത്തിലാണ് ആദ്യമായി രജിഷ വിജയനും ടോബിന്‍ തോമസും ഒന്നിച്ചു പ്രവൃത്തിച്ചത്. 2021ലായിരുന്നു ഖൊഖൊ പുറത്തിറങ്ങിയത്.

Read more

അതേസമയം, മധുര മനോഹര മോഹം ആണ് രജിഷയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. അമല എന്ന ചിത്രത്തില്‍ കാമിയോ റോളില്‍ എത്തിയിരുന്നു. മലയാളത്തിന് പുറമെ തെലുങ്കിലും തമിഴിലും സജീവമാണ് രജിഷ ഇപ്പോള്‍. എന്നാല്‍ താരം തന്റെ വിവാഹത്തെ കുറിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല.