സംവിധായകന്‍ ജിയോ ബേബിയും മമ്മൂട്ടിയും ഒന്നിക്കുന്നു. ജിയോ ബേബിയുടെ അടുത്ത ചിത്രം മമ്മൂട്ടിയുടെ പ്രൊഡക്ഷന്‍ കമ്പനിയായ മമ്മൂട്ടി കമ്പനി നിര്‍മ്മിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ ജിയോ ബേബി തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
ചിത്രത്തിന്റെ തിരക്കഥയുടെ പണിപ്പുരയിലാണ് ഇപ്പോഴെന്നും അദ്ദേഹം വ്യക്തമാക്കി. സിനിമയില്‍ നടി ജ്യോതിക നായികയാകുമെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ സിനിമയുടെ കാസ്റ്റിംഗ് ആരംഭിച്ചിട്ടില്ല എന്നാണ് ജിയോ ബേബി വ്യക്തമാക്കുന്നത്.
കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ജിയോ ബേബിയുടെ ‘ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍’ പ്രേക്ഷകശ്രദ്ധയും നിരൂപകശ്രദ്ധയും ഒരുപോലെ നേടിയിരുന്നു. സംവിധായകന്റെ നേതൃത്വത്തില്‍ ഒരുക്കിയ ‘ഫ്രീഡം ഫൈറ്റ്’ എന്ന ആന്തോളജി ചിത്രവും ശ്രദ്ധിക്കപ്പെട്ടിരുന്നു.
Read more
അതേസമയം, ‘നന്‍പകല്‍ നേരത്ത് മയക്കം’, ‘റോഷാക്ക്’ എന്നീ സിനിമകളും മമ്മൂട്ടി കമ്പനിയുടെ നിര്‍മ്മാണത്തിലാണ് ഒരുങ്ങുന്നത്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന നന്‍പകല്‍ നേരത്ത് മയക്കം തമിഴിലും മലയാളത്തിലുമായാണ് ഒരുങ്ങുന്നത്. റോഷാക്ക് ഒക്ടോബറില്‍ റിലീസ് ചെയ്യുമെന്നാണ് സൂചനകള്‍.