എതിരില്ലാ ബഹുദൂരം ; 100 മില്യണ്‍ വ്യൂസ് കടന്ന് 'ജിമിക്കി കമ്മല്‍'

യുട്യൂബില്‍ 100 മില്യന്‍ കാഴ്ചക്കാരെ നേടുന്ന ആദ്യമലയാള ഗാനമായി ജിമിക്കി കമ്മല്‍. സംഗീത സംവിധായകന്‍ ഷാന്‍ റഹമാനാണ് ജിമിക്കി കമ്മല്‍ 100 മില്യണ്‍ വ്യൂസ് കടന്ന വിവരം സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി പങ്കുവെച്ചത്. 2017 ഓഗസ്റ്റില്‍ റിലീസ് ചെയ്ത “വെളിപാടിന്റെ പുസ്തകം” എന്ന ചിത്രത്തിലേതാണ് ഈ ഗാനം.

അനില്‍ പനച്ചൂരാന്റെ വരികള്‍ക്ക് ഷാന്‍ റഹമാനാണ് ഈണം നല്‍കിയത്. വിനീത് ശ്രീനിവാസന്‍, രഞ്ജിത് ഉണ്ണി എന്നിവര്‍ ചേര്‍ന്ന് ആലപിച്ച ഗാനം ലോകം മുഴുവന്‍ തരംഗം തീര്‍ത്തിരുന്നു. ഏറെ ശ്രദ്ധ നേടിയ ഗാനത്തിന്റെ നിരവധി കവര്‍ വേര്‍ഷനുകളും ചലഞ്ച് ഡാന്‍സ് വേര്‍ഷനുകളും ഇറങ്ങിയിരുന്നു.

https://www.facebook.com/photo.php?fbid=10157221305642495&set=a.10151491335642495&type=3&theater

Read more

സമ്മിശ്ര പ്രതികരണമാണ് ചിത്രം നേടിയതെങ്കിലും ഗാനം ലോകം മുഴുവന്‍ ഏറ്റുപാടി. മലയാളത്തില്‍ ഇതുവരെ പുറത്തു വന്നിട്ടുള്ള ഒരു ടീസറോ ട്രെയിലറോ ഗാനമോ മറ്റേതെങ്കിലും വീഡിയോയോ ഇത്ര അധികം കാഴ്ചക്കാരെ യൂട്യുബില്‍ നേടിയിട്ടില്ല.