പൃഥ്വിരാജ്, അപര്‍ണ ബാലമുരളി, ആസിഫ് എലി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘കാപ്പ’ ചിത്രത്തിന്റെ ട്രെയ്‌ലര്‍ ശ്രദ്ധ നേടുന്നു. ഗുണ്ടാപ്പകയുടെ കഥ പറയുന്ന ചിത്രത്തില്‍ കൊട്ടമധു എന്ന ഗുണ്ടാ നേതാവായാണ് പൃഥ്വിരാജ് വേഷമിടുന്നത്.
ആക്ഷനും വയലന്‍സും ചിത്രത്തില്‍ ആവോളമുണ്ടെന്ന് ട്രെയ്‌ലര്‍ സൂചന നല്‍കുന്നുണ്ട്. ക്രിസ്മസ് റിലീസ് ആയി ഡിസംബര്‍ 22നാണ് സരിഗമയും തിയറ്റര്‍ ഓഫ് ഡ്രീംസും ചേര്‍ന്നാണ് ചിത്രം തിയേറ്ററുകളില്‍ എത്തിക്കുന്നത്. വേറിട്ട ഗെറ്റപ്പിലാണ് അപര്‍ണ ബാലമുരളിയും ചിത്രത്തില്‍ വേഷമിടുന്നത്.
ദിലീഷ് പോത്തന്‍, ആസിഫ് അലി, അന്ന ബെന്‍, ജഗദീഷ്, നന്ദു എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തും. ഇന്ദുഗോപന്റെ പ്രശസ്ത നോവലായ ശങ്കുമുഖിയെ അടിസ്ഥാനപ്പെടുത്തിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഇന്ദുഗോപന്‍ തന്നെയാണ് ചിത്രത്തിന്റെ രചനയും നിര്‍വഹിക്കുന്നത്.
Read more
തിരുവനന്തപുരത്തെ ലോക്കല്‍ ഗുണ്ടകളുടെ പശ്ചാത്തലത്തിലാണ് കാപ്പയുടെ കഥ പറയുന്നത്. ജിനു വി. ഏബ്രഹാം, ഡോള്‍വിന്‍ കുര്യാക്കോസ് ദിലീഷ് നായര്‍ എന്നിവരുടെ പങ്കാളിത്തത്തില്‍ ആരംഭിച്ച തിയറ്റര്‍ ഓഫ് ഡ്രീംസ്, സരിഗമ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്,ഫെഫ്ക റൈറ്റേഴ്‌സ് യൂണിയന്റെ സഹകരണത്തില്‍ നിര്‍മിക്കുന്ന ചിത്രമാണ് കാപ്പ.