നയന്‍താരയെ ചിമ്പുവിന്റെ നായികയാക്കാന്‍ നോക്കി, സംവിധായകനും ക്യാമറാമാനും മറ്റൊരു മലയാളി നടി മതിയെന്ന് പറഞ്ഞു: നിര്‍മ്മാതാവ്

ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയെ കുറിച്ച് നിര്‍മ്മാതാവായ കലൈപുലി എസ് താണു അടുത്തിടെ പറഞ്ഞ വാക്കുകളാണ് ചര്‍ച്ചയാകുന്നത്. തമിഴില്‍ ചിമ്പു ചിത്രത്തിലായിരുന്നു നയന്‍താര ആദ്യം അഭിനയിക്കേണ്ടിയിരുന്നത് എന്നാണ് നിര്‍മ്മാതാവ് പറയുന്നത്. എന്നാല്‍ പിന്നീട് നായികയായത് ഗോപിക ആണെന്നും നിര്‍മ്മാതാവ് പറയുന്നു.

ചിമ്പുവിന്റെ തൊട്ടി ജയ എന്ന ചിത്രത്തിന് വേണ്ടി നയന്‍താര ആലോചനയില്‍ ഉണ്ടായിരുന്നു. ചിത്രത്തിലേക്കുളള അഭിനേതാക്കളെ തീരുമാനിക്കുന്ന സമയത്താണ് നയന്‍താരയുടെ ചിത്രം ഒരു മാഗസിനില്‍ കണ്ടത്. അപ്പോള്‍ തന്നെ നയന്‍താരയെ നായികയാക്കാന്‍ ആലോചിച്ചെങ്കിലും സംവിധായകനും ക്യാമറാമാനും ഗോപികയെ കുറിച്ച് പറയുകയായിരുന്നു.

ഫോര്‍ ദി പിപ്പീള്‍ എന്ന ചിത്രത്തിലൂടെ ഗോപിക തിളങ്ങി നില്‍ക്കുന്ന സമയമായിരുന്നു അത്. അന്ന് നയന്‍താരയെ തമിഴില്‍ ലോഞ്ച് ചെയ്യാന്‍ സാധിക്കാത്തതില്‍ നിരാശയുണ്ട് എന്നും നിര്‍മ്മാതാവ് വ്യക്തമാക്കി. 2005ല്‍ അയ്യ എന്ന ശരത് കുമാര്‍ ചിത്രത്തിലൂടെയാണ് നയന്‍താരയുടെ തമിഴ് അരങ്ങേറ്റം.

Simbu on ex-girlfriend Nayanthara: We still share the fondness for each  other [Throwback] - IBTimes India

Read more

രജനികാന്ത് ചിത്രം ചന്ദ്രമുഖിയിലൂടെ താരം ശ്രദ്ധേയായത്. 2006ല്‍ പുറത്തിറങ്ങിയ വല്ലവനില്‍ താരം ചിമ്പുവിന്റെ നായികയായി എത്തി. അതേസമയം, നെട്രികണ്‍, അണ്ണാത്തെ, കാത് വാകുല രെണ്ട് കാതല്‍, ആരദുഗുല ബുള്ളറ്റ് എന്നിവയാണ് താരത്തിന്റെതായി ഒരുങ്ങുന്ന പുതിയ ചിത്രങ്ങള്‍.