2001ല്‍ പുറത്തിറങ്ങി ബോക്‌സ് ഓഫീസില്‍ ദുരന്തമായി മാറിയ കമല്‍ ഹാസന്‍ ചിത്രം ഇന്ന് തിയേറ്ററില്‍ ഓളം തീര്‍ക്കുന്നു. ‘ആളവന്താന്‍’ എന്ന കമല്‍ ചിത്രത്തിന്റെ റീ റിലീസ് നിറഞ്ഞ കൈയ്യടിയോടെ പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുകയാണ്. 25 കോടി ബജറ്റില്‍ നിര്‍മ്മിച്ച ചിത്രം നിര്‍മ്മാതാവിന് അന്ന് നഷ്ടമായിരുന്നു.
സുരേഷ് കൃഷ്ണയുടെ സംവിധാനത്തില്‍ കമല്‍ ഹാസന്‍ ഇരട്ട വേഷങ്ങളിലെത്തിയ സൈക്കോളജിക്കല്‍ ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് ആളവന്താന്‍. ഒരു പരാജയചിത്രം റീ റിലീസിന് എത്തുന്നുവെന്നത് പ്രഖ്യാപന സമയത്ത് സിനിമാലോകത്ത് അമ്പരപ്പ് ഉണ്ടാക്കിയിരുന്നു.
Masterclass for mass opening scenes. #Aalavandhan mass intro sequence with Aandavars word play is goosebumps. Audience are cheering and clapping for every dialogue and every nuances.
Don’t miss it in theatres. #AalavandhanRemastered #KamalHaasan𓃵 #AalavandhanRemastered pic.twitter.com/GiOHia0k4C— Thirukumaran (@Cine_Maniac_TK) December 8, 2023
എന്നാല്‍ യുവതലമുറ സിനിമാപ്രേമികളെ ലക്ഷ്യം വച്ചുള്ള ആളവന്താന്റെ റീ റിലീസ് വിജയമായേക്കാം എന്നാണ് ആദ്യ പ്രതികരണങ്ങളില്‍ നിന്നുള്ള സൂചനകള്‍. ചെന്നൈ സത്യം സിനിമാസില്‍ ഇന്നലെ നടന്ന സ്‌പെഷ്യല്‍ സ്‌ക്രീനിംഗില്‍ നിന്നും അല്ലാതെയുള്ള ഷോകളില്‍ നിന്നുമുള്ള അഭിപ്രായങ്ങള്‍ എക്‌സില്‍ പ്രചരിക്കുന്നുണ്ട്.
#Aalavandhan doesn’t feel like a re release film. Fully packed audience cheering for the Aandavar vs Aandavar clash. Aalavandhan is Ulagayanayagan’s masterpiece and thank you @kamala_cinemas for hosting this unforgettable experience #KamalHaasan𓃵 #AalavandhanRemastered pic.twitter.com/C15BbifPrd
— Thirukumaran (@Cine_Maniac_TK) December 8, 2023
മൂന്ന് മണിക്കൂറോളമായിരുന്നു ചിത്രത്തിന്റെ ഒറിജിനല്‍ പതിപ്പിന്റെ ദൈര്‍ഘ്യമെങ്കില്‍ 55 മിനിറ്റോളം കട്ട് ചെയ്ത് ആണ് റീമാസ്റ്റേര്‍ഡ് പതിപ്പ് എത്തിയിരിക്കുന്നത്. 123 മിനിറ്റ് മാത്രമാണ് ഇപ്പോള്‍ ചിത്രത്തിന്റെ ദൈര്‍ഘ്യം. ഈ എഡിറ്റ് ആസ്വാദനത്തെ മികച്ചതാക്കിയിട്ടുണ്ട് എന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ അഭിപ്രായം.
Excellently Re-Mastered. No artifacts. Thunderous Atmos Sound. A finely trimmed version The entire army parade scenes have been chopped. Otherwise awesome experience. Gave me goosebump in every scenes. @ LA Cinema, Trichy #KamalHaasan #Aalavandhan pic.twitter.com/hj0Gudav3J
— JEDI (@AthenaJedi) December 8, 2023
കമലിന്റെ കഥാപാത്രത്തിന്റെ ഓപണിംഗ് സീനിന് തിയേറ്ററുകളില്‍ ലഭിക്കുന്ന കൈയടിയുടെ വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഇത് ഒരു റീ റിലീസ് ചിത്രമായി അനുഭവപ്പെടുന്നില്ല എന്നാണ് നിരവധി ആരാധകര്‍ പറയുന്നത്. കമലിന്റെ രണ്ട് കഥാപാത്രങ്ങള്‍ തമ്മിലുള്ള ആക്ഷന്‍ രംഗങ്ങള്‍ക്കും വലിയ കൈയ്യടിയാണ് ലഭിക്കുന്നത്.
#Aalavandhan Born to rule, the audience are thoroughly enjoy Aanadavar’s nuanced peformance. This generation of audience appreciate good cinema and masterful making. The goosebumps and mass hysteria for Aandavar as Nandhu is surreal #aalavandhanrerelease #AalavandhanRemastered pic.twitter.com/FlHdeHZAuL
— Thirukumaran (@Cine_Maniac_TK) December 9, 2023
Read more