ബംഗാളി നമ്പൂതിരിയും സംഘവും, കല്യാണം നടത്താനായി ആയിരം കള്ളവുമായി 'കരിക്ക്' ടീം; ഒരു ലക്ഷം കാഴ്ചക്കാരുമായി യൂട്യൂബ് ട്രെന്‍ഡിംഗ് ലിസ്റ്റില്‍ ഒന്നാമത്

ഒരു അറേഞ്ച്ഡ് മാരേജ് കഥയുമായി വീണ്ടും പൊട്ടിച്ചിരിപ്പിച്ച് “കരിക്ക്” ടീം. കാമുകിയെ കല്യാണം കഴിക്കാനായി നമ്പൂതിരി വേഷം കെട്ടിയെത്തുന്ന യുവാവിന്റെയും സുഹൃത്തുക്കളുടെയും കഥയാണ് വീഡിയോയില്‍ പറയുന്നത്.

ആരാധകരുടെ പ്രിയ താരങ്ങളായ അനു കെ അനിയന്‍, ശബരീഷ് സജിന്‍, ജീവന്‍ മാത്യു സ്റ്റീഫന്‍, അര്‍ച്ചന എന്നിവരാണ് വീഡിയോയില്‍ എത്തുന്നത്. ജീവന്‍ സ്റ്റീഫനാണ് സംവിധായകന്‍. ഒരു ലക്ഷം കാഴ്ചക്കാരുമായി യൂട്യൂബ് ട്രെന്‍ഡിങ് ലിസ്റ്റില്‍ ഒന്നാമതായിരിക്കുകയാണ് വീഡിയോ.

കരിക്കിന്റെ സൂപ്പര്‍ഹിറ്റ് എപ്പിസോഡായ തേരാ പാരയുടെ ആദ്യ സീസണ്‍ കഴിഞ്ഞതോടെ തേരാ പാര എന്ന പേരില്‍ സിനിമ അനൗണ്‍സ് ചെയ്തിരുന്നു. നിഖില്‍ പ്രസാദ് കഥയെഴുതുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സുനില്‍ കാര്‍ത്തികേയനാണ്.

Read more