മുഷിഞ്ഞ വസ്ത്രവും തലയില്‍ ടോര്‍ച്ചുമായി ആസിഫ് അലി; 'കെട്ട്യോളാണ് എന്റെ മാലാഖ'യുടെ ആകാംക്ഷയുണര്‍ത്തുന്ന മോഷന്‍ പോസ്റ്റര്‍

ആസിഫ് അലി നായകനാകുന്ന പുതിയ ചിത്രം “കെട്ട്യോളാണ് എന്റെ മാലാഖ”യുടെ ആകാംക്ഷയുണര്‍ത്തുന്ന മോഷന്‍ പോസ്റ്റര്‍ പങ്കുവെച്ച് അണിയറപ്രവര്‍ത്തകര്‍. പതിനാറ് സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള പോസ്റ്ററില്‍ മുഷിഞ്ഞ വസ്ത്രത്തില്‍ തലയില്‍ കത്തിച്ച  ടോര്‍ച്ചുമായി  നില്‍ക്കുന്ന ആസിഫ് അലിയെ ആണ് കാണാനാകുന്നത്.

മലയുടെ താഴ്‌വാരത്തുള്ള ഒരു പള്ളിയില്‍ നിന്നും തുടങ്ങുന്ന പോസ്റ്റര്‍ മലമുകളില്‍ നില്‍ക്കുന്ന നായകനിലാണ് ചെന്ന് നില്‍ക്കുന്നത്. ആസിഫിന്റെ വേറിട്ട ലുക്കും മ്യൂസിക്കുമാണ് പോസ്റ്ററിന്റെ പ്രത്യേകത. വീണ നന്ദകുമാറാണ് ചിത്രത്തിലെ നായിക. ചിത്രം ഒരു റൊമാന്റിക് കോമഡിയാണ്.

നവാഗത സംവിധായകനായ നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രം മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനും വിച്ചു ബാലമുരളിയും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.

Read more

അജി പീറ്റര്‍ തങ്കമാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. അഭിലാഷ്. എസ് ഛായാഗ്രഹണവും നൗഫല്‍ അബ്ദുള്ള എഡിറ്റിംഗും നിര്‍വഹിക്കുന്നു. ഗാനങ്ങള്‍ വിനായക് ശശികുമാര്‍. വില്യം ഫ്രാന്‍സിസിന്റേതാണ് സംഗീതം. പീരുമേട്, പാലാ എന്നിവിടങ്ങളാണ് പ്രധാന ലൊക്കേഷനുകള്‍.