'റെക്കോഡുകളെ തകര്‍ത്തെറിഞ്ഞ് കെജിഎഫ് ചാപ്റ്റര്‍ 2' ; 5.20 കോടിയില്‍ നിന്ന് 1191.24 കോടിയും കടന്നു

പ്രശാന്ത് നീലിന്റെ ‘കെജിഎഫ് ചാപ്റ്റര്‍ 2’ റിലീസ് ചെയ്ത് ഒരു മാസം പിന്നിടുമ്പോഴും ബോക്‌സോഫീസ് ഹിറ്റ്ചാര്‍ട്ടില്‍ തന്നെയാണ് ചിത്രത്തിന്റെ നാലാം ആഴ്ചയിലെ ബോക്‌സോഫീസ് കളക്ഷന്‍ പുറത്തുവരുമ്പോള്‍ ഇതുവരെ ആഗോളതലത്തില്‍ നേടിയിരിക്കുന്നത് 1191 കോടി രൂപയാണ്. ഈ ആഴ്ച തന്നെ 1200 കോടിയും കടക്കും എന്നാണ് റിപ്പോര്‍ട്ട്.

കെജിഎഫ് ചാപ്റ്റര്‍ 2 ഒന്നാം ആഴ്ച നേടിയത് 720.31 കോടി രൂപയാണ്. രണ്ടാം ആഴ്ച 223.51 കോടി, മൂന്നാം ആഴ്ച 140.51 കോടി, നാലാം ആഴ്ച 91.26 കോടി എന്നിങ്ങനെയാണ് കണക്കുകള്‍.

Read more

ബോളിവുഡിലാണ് ചിത്രം ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടി മുന്നേറുന്നത്. ബോളിവുഡ് ചിത്രങ്ങള്‍ക്ക് ലഭിക്കാത്ത പിന്തുണയാണ് ഹിന്ദി പതിപ്പിലൂടെ കെജിഎഫ് സ്വന്തമാക്കിയത്. ഇതും മറ്റൊരു ചരിത്ര വിജയം തന്നെയാണ്. ഒപ്പം മറ്റൊരു തെന്നിന്ത്യന്‍ ചിത്രത്തിനും ലഭിക്കാത്ത പിന്തുണയും സ്വീകാര്യതയുമാണ് കെജിഎഫ് സിനിമയ്ക്ക് നേടാനായത്.