അമ്മ പ്രശസ്ത നടി, അച്ഛന്‍ പ്രമുഖ സംവിധായകന്‍, എങ്കിലും അവര്‍ എന്നെ സിനിമയില്‍ ലോഞ്ച് ചെയ്യാന്‍ തയാറല്ല..; ഖുശ്ബുവിന്റെ മകള്‍ അവന്തിക

സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കാനുള്ള കാത്തിരിപ്പിലാണ് സംവിധായകന്‍ സുന്ദര്‍ സിയുടെയും നടി ഖുശ്ബുവിന്റെയും മകള്‍ അവന്തിക സുന്ദര്‍. തമിഴ് സിനിമയിലെ പ്രമുഖരാണ് അച്ഛനും അമ്മയും എങ്കിലും ഇരുവരും തന്നെ ലോഞ്ച് ചെയ്യില്ല എന്നാണ് അവന്തിക ഇപ്പോള്‍ തുറന്നു പറഞ്ഞിരിക്കുന്നത്. എങ്കിലും സിനിമയില്‍ ബന്ധമുണ്ടാക്കാന്‍ അവരുടെ സഹായം ആവശ്യമാണ് എന്നും അവന്തിക പറയുന്നുണ്ട്.

”എന്റെ മാതാപിതാക്കള്‍ എന്നെ സിനിമയില്‍ ലോഞ്ച് ചെയ്യുമെന്ന് ഞാന്‍ ഒരിക്കലും കരുതിയിട്ടില്ല. വ്യക്തിപരമായി എനിക്ക് അവര്‍ ചെയ്യണമെന്ന് ഇല്ല. ആരെങ്കിലും എന്നെ സമീപിക്കുന്നത് വരെ ഞാന്‍ കാത്തിരിക്കും. അല്ലെങ്കില്‍ സ്വയം ചെയ്യും. എന്റെ മാതാപിതാക്കള്‍ കാരണം എനിക്ക് സിനിമാ പ്രവേശനം എളുപ്പമാകും. അമ്മയോട് സിനിമയിലെ ആളുകളുമായി കണക്ഷന്‍ ഉണ്ടാക്കി തരാന്‍ എനിക്ക് ആവശ്യപ്പെടാനാകും.”

”പക്ഷെ എന്നെ ലോഞ്ച് എന്റെ മാതാപിതാക്കള്‍ തയാറല്ല. എനിക്ക് അത് സ്വന്തമായി ചെയ്യണമെന്ന് തന്നെയാണ് ആഗ്രഹം. പക്ഷെ എനിക്ക് ആളുകളുമായി കണക്ഷന്‍ ഉണ്ടാക്കിയെടുക്കാന്‍ സഹായം ആവശ്യമാണ്. അവരുടെ പിന്തുണയില്ലാതെ എനിക്ക് അതിന് സാധിക്കില്ല, അതുകൊണ്ട് ഞാന്‍ സ്വായം ചെയ്തു എന്ന് പറയുന്നത് തെറ്റാകും” എന്നാണ് ഖുശ്ബുവിന്റെ മൂത്ത മകളായ അവന്തിക പറയുന്നത്.

ലണ്ടന്‍ ആക്ടിങ് സ്‌കൂളില്‍ നിന്നും പഠനം പൂര്‍ത്തിയാക്കിയ ശേഷമാണ് അവന്തിക സിനിമയിലേക്ക് വരാന്‍ ഒരുങ്ങുന്നത്. തന്റെ ഉയരത്തെ കുറിച്ച് ആശങ്കയുണ്ടെന്നും അവന്തിക പറയുന്നുണ്ട്. ”എന്റെ ഉയരം കാരണം അഭിനയത്തിലേക്ക് കടക്കാന്‍ ഞാന്‍ വളരെക്കാലം കാത്തിരുന്നു. എനിക്ക് ശരിക്കും ഉയരമുണ്ടെന്ന് ബോധ്യമുണ്ടായിരുന്നു, എന്നാല്‍ ഒരു നടിക്ക് വേണ്ട ‘അച്ചില്‍’ ഞാന്‍ ഉള്‍പ്പെട്ടിരുന്നില്ല.”

”കൗമാരക്കാലത്ത് ഞാന്‍ അല്‍പ്പം തടിച്ച്, കണ്ണടയൊക്കെ വച്ച്, മോശമായി വസ്ത്രം ധരിക്കുന്നവളായിരുന്നു. സുന്ദരിമാരായ നടിമാരെയൊക്കെ കാണുമ്പോള്‍ എനിക്ക് സ്വയം തോല്‍വിയായി തോന്നും. പക്ഷെ പാന്‍ഡെമിക് എന്റെ കാഴ്ചപ്പാടുകളെ മാറ്റിമറിച്ചു. എനിക്ക് പരിക്കേല്‍ക്കുകയും സുഖം പ്രാപിച്ച് വരുന്നതിനുമിടയില്‍ പുതിയൊരു കാഴ്ചപ്പാട് ലഭിച്ചു. സ്വയം മികച്ച വേര്‍ഷന്‍ ആയി മാറാനും സ്പനത്തെ പിന്തുടരാനും തീരുമാനിക്കുകയായിരുന്നു” എന്നാണ് അവന്തിക പറയുന്നത്.

Read more