'എല്ലാം നഷ്ടപ്പെട്ട് ആല്‍മരത്തിനു ചുവട്ടില്‍ നിശ്ശബ്ദനായി ഇരിക്കുന്ന സേതുമാധവന്‍ ഇന്നും മലയാളികള്‍ക്ക് ഒരു നൊമ്പരമാണ്'; 'കിരീട'ത്തിന്റെ പ്രധാന ലൊക്കേഷന്‍ അന്നും ഇന്നും

മോഹന്‍ലാല്‍ എന്ന നടന്റെ കരിയറിലെ നാഴികക്കല്ലുകളിലൊന്നായ, മോളിവുഡിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നായ കിരീടം ഇന്നലെയാണ് മൂന്നുപതിറ്റാണ്ടുകള്‍ പിന്നിട്ടത്. കിരീടം സിനിമ പോലെ തന്നെ അത് ചിത്രീകരിച്ച സ്ഥലങ്ങളും മലയാളിക്ക് പ്രിയപ്പെട്ടതാണ്. . ഇപ്പോഴിതാ കിരീടം സിനിമയിലെ മറ്റൊരു പ്രധാന ലൊക്കോഷന്റെ ചിത്രം പങ്കുവെച്ചിരിക്കുകയാണ് കെ. എസ് ശബരീനാഥന്‍ എം.എല്‍.എ. 30 വര്‍ഷത്തിനിടെ വന്ന മാറ്റങ്ങളും ചിത്രത്തില്‍ നിന്നും വ്യക്തമാണ്.

ചിത്രത്തിന്റെ ക്ലൈമാക്‌സ് രംഗം ചിത്രീകരിച്ച സ്ഥലത്തിന്റെ ഇപ്പോഴത്തെ ചിത്രം പങ്കുവെച്ചാണ് ശബരീനാഥന്‍ കീരീടത്തിന്റെ മുപ്പതാണ്ടിനെ കുറിച്ച് വാചാലനായത്.

“ലാലേട്ടനും അനശ്വരനായ തിലകനും മത്സരിച്ചഭിനയിച്ച കിരീടത്തിലെ ക്ലൈമാക്‌സ് രംഗം ചിത്രീകരിച്ചത് ആര്യനാട് കാഞ്ഞിരമൂട്ടിലാണ്. എല്ലാം നഷ്ടപ്പെട്ട് ആല്‍മരത്തിന്‍ ചുവട്ടില്‍ നിശ്ശബ്ദനായി ഇരിക്കുന്ന സേതുമാധവന്‍ ഇന്നും മലയാളികള്‍ക്ക് ഒരു നൊമ്പരമാണ്. മുപ്പത് വര്‍ഷങ്ങള്‍ക്കിപ്പുറം നമ്മുടെ കാഞ്ഞിരംമൂട് ജംഗ്ഷന്‍ അടിമുടി മാറിയിരിക്കുന്നു. പുതിയ റോഡുകളുടെ സംഗമവും സര്‍ക്കാര്‍ സ്ഥാപനങ്ങളും എന്റെ ഓഫീസും മറ്റും ഇവിടെയാണ്. പക്ഷേ ഈ മാറ്റങ്ങള്‍ക്ക് നടുവിലും എല്ലാവര്‍ക്കും തണലേകി കൊണ്ട് ജംഗ്ഷനില്‍ ആ ആല്‍മരം ഇപ്പോഴും തല ഉയര്‍ത്തി നില്‍ക്കുന്നു.” ശബരീനാഥന്‍ കുറിച്ചു.

Read more