MI VS RCB: ഈ ശിവനും ശക്തിയും ചേർന്നാൽ മാസ് ഡാ, വൈറലായി താരങ്ങളുടെ സൗഹൃദം കാണിക്കുന്ന വീഡിയോ; വൈബ് തിരിച്ചുവന്ന സന്തോഷത്തിൽ ക്രിക്കറ്റ് പ്രേമികൾ

ചില മത്സരങ്ങൾ അങ്ങനെയാണ്, അതിലെ ചില നിമിഷങ്ങൾ ആയിരിക്കും മനസിൽ തങ്ങി നിൽക്കുക. തങ്ങി നിന്നാലോ അത്ര പെട്ടെന്ന് ഒന്നും അത് മനസിൽ നിന്ന് പോകില്ല. 2022 ടി 20 ലോകകപ്പ് സമയത്ത് പാകിസ്താനെതിരെയുള്ള മത്സരത്തിൽ തോൽവി ഉറപ്പിച്ച ഇന്ത്യയെ അവിശ്വനീയ വിജയത്തിലേക്ക് എത്തിച്ച വിരാട് കോഹ്‌ലിയുടെ പ്രകടനം ക്രിക്കറ്റ് പ്രേമികൾ മറക്കാനിടയില്ല. ആ മത്സരത്തിൽ കോഹ്‌ലി ഹാരീസ് റൗഫിനെതിരെ നേടിയ സ്ട്രൈറ്റ് സിക്സ് ഇന്ത്യൻ ക്രിക്കറ്റിന്റെ ഏറ്റവും മികച്ച ഫ്രെമുകളിൽ ഒന്നാണ് എന്നത് നിസംശയം പറയാൻ സാധിക്കും. എന്നാൽ ക്രിക്കറ്റ് പ്രേമികൾ നെഞ്ചോട് ചേർത്ത് പിടിച്ച് വീണ്ടും വീണ്ടും കാണാൻ കൊതിച്ച ഒരു വീഡിയോ ഉണ്ടായിരുന്നു – മത്സരം ജയിപ്പിച്ച കോഹ്‌ലിയെ ഇന്ത്യൻ നായകൻ രോഹിത് എടുത്തുയർത്തുന്ന ചിത്രം.

ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച താരങ്ങൾ രണ്ട് പേരും ഒന്നിച്ചുള്ള ഫ്രെയിം ആരാധകർക്ക് സന്തോഷം നൽകുന്ന ഒന്നായിരുന്നു. ഇരുവരുടെയും ചില ആരാധകർ എങ്കിലും ഫാൻ ഫിറ്റ് നടത്തി സോഷ്യൽ മീഡിയയിൽ ആധിപത്യം കാണിക്കുമ്പോൾ “ഞങ്ങൾ ഒന്നാണ്” എന്ന സൂചനയാണ് ഇരുവരും അന്ന് നൽകിയത്. എന്തായാലും ഇന്ത്യൻ പ്രീമിയർ ലീഗിലും നമുക്ക് ഓർമയിൽ താങ്ങി നിൽക്കുന്ന ചിത്രങ്ങൾ ഉണ്ട്. ഗുജറാത്തിനെതിരെ നടന്ന ഫൈനൽ പോരാട്ടം ജയിച്ചതിന് തൊട്ടുപിന്നാലെ ജയം സമ്മാനിച്ച ജഡേജയെ ധോണി ഉയർത്തുന്ന ചിത്രം അങ്ങനെ ഒന്നായിരുന്നു.

ഇന്ന് ആർസിബി- മുംബൈ പോരാട്ടം മുംബൈയിൽ നടന്നപ്പോൾ അവിടെ ഒരു മികച്ച ഫ്രെയിം ആരാധകർ. ലോകത്തിലെ ഏറ്റവും മികച്ച ബാറ്റ്സ്മാൻ കോഹ്‌ലിയും ലോകത്തിലെ ഏറ്റവും മികച്ച ബോളർ ബുംറയും നേർക്കുനേർ വന്നപ്പോൾ. നീണ്ട ഇടവേളക്ക് ശേഷം കളത്തിൽ എത്തിയ ബുംറയെ സിക്സ് അടിച്ചാണ് കോഹ്‌ലി വരവേറ്റത്. സ്റ്റേഡിയം മുഴുവൻ സന്തോഷികുമ്പോൾ തന്റെ പ്രിയ കൂട്ടുകാരന്റെ നെഞ്ചിൽ സന്തോഷത്തിൽ ചെറുതായി ഒന്ന് അടിച്ച് പരസ്പരം ചിരിക്കുന്ന താരങ്ങളെയാണ് കണ്ടത്.

സിക്സ് അടിച്ച് തന്നെ നേരിട്ട താരത്തോട് ഒരു ഈഗോയും ഇല്ലാതെ അയാളോട് സന്തോഷത്തോട് അയാളോട് പ്രതികരിച്ച ബുംറയും കൈയടികൾ നേരിടുന്നു. 42 പന്തിൽ 67 റൺ നേടിയ കോഹ്‌ലിയും തിരിച്ചുവരവിൽ വിക്കറ്റ് ഒന്നും നേടി ഇല്ലെങ്കിലും 29 റൺ മാത്രം വഴങ്ങിയ ബുംറയും മോശമാക്കിയില്ല .

Read more