'കൂടത്തായി' അല്ല 'ജോളി'; ചിത്രത്തിലേക്ക് അന്വേഷണ ഉദ്യോഗസ്ഥനെ തേടുന്നു

കേരളത്തെ ഞെട്ടിച്ച കൂടത്തായി കൊലപാതക പരമ്പരയെ ആസ്പദമാക്കി പ്രഖ്യാപിച്ച ചിത്രമാണ് “കൂടത്തായി”. നടി ഡിനി ഡാനിയല്‍ കേന്ദ്രകഥാപാത്രമാകുന്ന ചിത്രത്തിന്റെ പേര് “ജോളി” എന്ന് മാറ്റിയതായി അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. അതോടൊപ്പം ചിത്രത്തിലേക്ക് അന്വേഷണ ഉദ്യോഗസ്ഥന്റെ വേഷം ചെയ്യാന്‍ അഭിനേതാവിനെ തിരഞ്ഞു കൊണ്ടുള്ള വീഡിയോയയും അണിയറ പ്രവര്‍ത്തകര്‍ പങ്കുവെച്ചിട്ടുണ്ട്.

ചിത്രത്തിന്റെ പോസ്റ്റര്‍ അടുത്തിടെ റിലീസ് ചെയ്തിരുന്നു. ചിത്രത്തിലെ രണ്ട് മുഖവുമായി ഡിനി ഡാനിയേല്‍ എത്തുന്ന പോസ്റ്ററാണ് പുറത്ത് വന്നിരിക്കുന്നത്. “കൊലപാതകങ്ങളുടെ ഒന്നര പതിറ്റാണ്ട്” എന്ന ടാഗോടെയാണ് ചിത്രം എത്തുന്നത്.

Read more

വിജീഷ് തുണ്ടത്തില്‍ തിരക്കഥ എഴുതുന്ന ചിത്രം സംവിധാനം ചെയ്യുന്നത് റോണക്‌സ് ഫിലിപ് ആണ്. അലക്‌സ് ജേക്കബ് ആണ് നിര്‍മ്മാണം. തിരക്കഥ പൂര്‍ത്തിയായ ചിത്രത്തിന്റെ ഷൂട്ടിംഗ് ഡിസംബറില്‍ തുടങ്ങും.