കോട്ടയം നസീര്‍ ആശുപത്രിയില്‍

നടനും മിമിക്രി താരവുമായ കോട്ടയം നസീര്‍ ആശുപത്രിയില്‍. ശാരീരികാസ്വാസ്ഥ്യത്തെ തുടര്‍ന്ന് കോട്ടയം തള്ളകത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ആന്‍ജിയോഗ്രാം പരിശോധനയ്ക്ക് വിധേയനാക്കിയതിന് ശേഷം നടന് ആന്‍ജിയോപ്ലാസ്റ്റി ചെയ്തു.

നിലവില്‍ ഐസിയുവില്‍ ആണെങ്കിലും ആരോഗ്യനില തൃപ്തികരമാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഞായറാഴ്ച രാവിലെ കോട്ടയം നസീറിന് നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയിലെത്തി ചികിത്സ തേടുകയായിരുന്നു.

കഴിഞ്ഞ ദിവസം അന്തരിച്ച നടിയും സ്റ്റേജ് ആര്‍ട്ടിസ്റ്റുമായ സുബി സുരേഷിന് അന്തിമോപചാരമര്‍പ്പിക്കാന്‍ കോട്ടയം നസീര്‍ എത്തിയിരുന്നു. കേരളത്തിലും വിദേശത്തുമായി പതിനായിരക്കണക്കിന് സ്റ്റേജ് പ്രോഗ്രാമുകളില്‍ കോട്ടയം നസീര്‍ മിമിക്രി അവതരിപ്പിച്ചിട്ടുണ്ട്.

Read more

മിമിക്രിക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം കോട്ടയം നസീറിന് ലഭിച്ചിട്ടുണ്ട്. മിമിക്സ് പരേഡില്‍ മോര്‍ഫിംഗ് എന്ന വിദ്യ ആദ്യമായി അവതരിപ്പിച്ചത് കോട്ടയം നസീര്‍ ആണ്.