ഒക്ടോബര്‍ 5ന് തിയേറ്ററുകളില്‍ റിലീസിന് ഒരുങ്ങുന്ന ‘ചാവേര്‍’ ചിത്രത്തിന്റെ പ്രമോഷനായി വന്ദേഭാരതില്‍ യാത്ര ചെയ്ത് കുഞ്ചാക്കോ ബോബന്‍. കണ്ണൂരില്‍ നിന്നും കൊച്ചിയിലേക്കാണ് താരം വന്ദേഭാരതില്‍ യാത്ര ചെയ്തത്. കുഞ്ചാക്കോയുടെ ഈ യാത്ര വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
മൂന്നേമുക്കാല്‍ മണിക്കൂറുകൊണ്ട് വന്ദേഭാരതില്‍ കണ്ണൂരില്‍ നിന്നു കൊച്ചിയില്‍ എത്താം എന്നതാണ് താരം വന്ദേഭാരത് യാത്ര തിരഞ്ഞെടുക്കാന്‍ കാരണം. കണ്ണൂരില്‍ നടന്ന ഗസറ്റഡ് ഓഫീസര്‍മാരുടെ കലോത്സവത്തിലും കോടിയേരി ബാലകൃഷ്ണന്റെ ഒന്നാം ചരമ വാര്‍ഷികത്തിലും പങ്കെടുത്ത ശേഷമാണ് താരം കൊച്ചിക്ക് പുറപ്പെട്ടത്.
ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്ത ചാവേറില്‍ വ്യത്യസ്ത ലുക്കിലാണ് കുഞ്ചാക്കോ ബോബന്‍ എത്തുന്നത്. കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളും വന്യമായ മനസ്സുള്ള ചില മനുഷ്യരും അവരുടെ ജീവിത വഴികളിലെ ചോര ചിന്തുന്ന സംഭവങ്ങളുമൊക്കെയാണ് പ്രമേയം.
അര്‍ജുന്‍ അശോകന്‍, ആന്റണി വര്‍ഗീസ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളാകുന്നത്. ‘ചിന്താവിഷ്ടയായ ശ്യാമള’യിലൂടെ ശ്രദ്ധ നേടിയ നടി സംഗീതയും വേറിട്ടൊരു ഗെറ്റപ്പില്‍ സിനിമയിലെത്തുന്നുണ്ട്. സിനിമയില്‍ നിന്നും മാറി നിന്ന സംഗീത വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സിനിമയിലേക്ക് തിരിച്ചു വരുന്നത്.
Read more
മനോജ് കെ.യു, സജിന്‍ ഗോപു, അനുരൂപ് തുടങ്ങി നിരവധി താരങ്ങള്‍ സിനിമയില്‍ എത്തുന്നുണ്ട്. കാവ്യ ഫിലിം കമ്പനി, അരുണ്‍ നാരായണ്‍ പ്രൊഡക്ഷന്‍സ് എന്നീ ബാനറുകളില്‍ അരുണ്‍ നാരായണ്‍, വേണു കുന്നപ്പിള്ളി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.