'എന്റെ സ്വപ്‌ന കോംമ്പോകളില്‍ ഒന്ന്'; മാര്‍ട്ടിന്‍ പ്രക്കാട്ടിനൊപ്പം കുഞ്ചാക്കോയും ബിജു മേനോനും

മലയാള സിനിമയിലെ ഹിറ്റ് കൂട്ടുകെട്ടാണ് കുഞ്ചാക്കോ ബോബന്റെതും ബിജു മേനോന്റെതും. ഇരുവരും ഒന്നിച്ചെത്തിയ മിക്ക സിനിമകളും ഹിറ്റുകള്‍ ആയിരുന്നു. പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുകയാണ്. മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ബിജു മേനോനും കുഞ്ചാക്കോയും ഒന്നിച്ചെത്തുന്നത്.

രതീഷ് ബാലകൃഷ്ണന്‍ പൊതുവാളാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത്. വ്യാഴാഴ്ച എറണാകുളം ഗോകുലം പാര്‍ക്കില്‍ വെച്ചുനടന്ന ‘പ്രണയവിലാസം’ സക്‌സസ് മീറ്റിലാണ് പുതിയ സിനിമയുടെ പ്രഖ്യാപനം നടന്നത്. ഷൈജു ഖാലിദാണ് സിനിമയുടെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.

കുഞ്ചാക്കോ ബോബന്‍ പ്രൊഡക്ഷന്‍സ്, ഗ്രീന്‍ റൂം പ്രൊഡക്ഷന്‍സ്, മാര്‍ട്ടിന്‍ പ്രക്കാട്ട് ഫിലിംസ് എന്നീ കമ്പനികള്‍ സംയുക്തമായാണ് സിനിമയുടെ നിര്‍മ്മാണം. ‘എന്റെ സ്വപ്‌ന കോംമ്പോകളില്‍ ഒന്ന്’ എന്ന ക്യാപ്ഷനോടെ കുഞ്ചാക്കോ ബോബനും പുതിയ ചിത്രത്തെ കുറിച്ച് ഇന്‍സ്റ്റഗ്രാമില്‍ കുറിപ്പ് പങ്കുവച്ചിട്ടുണ്ട്.

”എന്റെ സ്വപ്‌ന കോംമ്പോകളില്‍ ഒന്ന്… എന്റെ ചില നല്ല സുഹൃത്തുക്കള്‍ക്കൊപ്പം.. നായാട്ട് സിനിമയ്ക്ക് ശേഷം മാര്‍ട്ടിന്‍ പ്രക്കാട്ടിന്റെ അടുത്ത സംവിധാന സംരംഭം, രതീഷ് പൊതുവാള്‍ തിരക്കഥ ഒരുക്കുന്നു, എന്റെ നിത്യഹരിത ജോഡിയായ ബിജു മേനോനൊപ്പം.”

”ഉദയ പിക്‌ചേഴ്‌സും കുഞ്ചാക്കോ ബോബന്‍ പ്രൊഡക്ഷന്‍സ് ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം” എന്നാണ് കുഞ്ചാക്കോ ബോബന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്. അതേസമയം, കുഞ്ചാക്കോ ബോബന്‍ നായകനായി ഒടുവിലെത്തിയ ചിത്രം ‘പകലും പാതിരാവും’ ആണ്.

View this post on Instagram

A post shared by Kunchacko Boban (@kunchacks)

Read more