LSG VS KKR: കത്തിക്കയറി മിച്ചല്‍ മാര്‍ഷ്, എന്തൊരു ബാറ്റിങ്, എല്‍എസ്ജിക്ക് മികച്ച സ്‌കോര്‍, പിടിച്ചുകെട്ടാന്‍ കൊല്‍ക്കത്ത

ഐപിഎലില്‍ ഇന്നത്തെ ആദ്യ മത്സരത്തില്‍ എല്‍എസ്ജിയും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും എറ്റുമുട്ടുകയാണ്. ടോസ് നേടിയ കൊല്‍ക്കത്ത നായകന്‍ അജിന്‍ക്യ രഹാനെ ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഈഡന്‍ ഗാര്‍ഡന്‍സില്‍ നടക്കുന്ന മത്സരത്തില്‍ മികച്ച തുടക്കമാണ് ലഖ്‌നൗവിന് ലഭിച്ചത്. ടീമിനായി ഓപ്പണില്‍ ഇറങ്ങിയ മിച്ചല്‍ മാര്‍ഷ് അര്‍ധസെഞ്ച്വറി നേടിയിരിക്കുകയാണ്. 35 പന്തില്‍ മൂന്ന് ഫോറും മൂന്ന് സിക്‌സും ഉള്‍പ്പെടെയാണ് മാര്‍ഷ് 50 റണ്‍സിലെത്തിയത്. സഹ ഓപ്പണര്‍ എയ്ഡന്‍ മാര്‍ക്രവും മാര്‍ഷിന് മികച്ച പിന്തുണ നല്‍കി. എന്നാല്‍ 47 റണ്‍സെടുത്ത താരം പുറത്തായിരിക്കുകയാണ്. ഹര്‍ഷിത് റാണയാണ് തന്റെ പന്തില്‍ മാര്‍ക്രത്തെ ബൗള്‍ഡാക്കിയത്.

പവര്‍പ്ലേ ഓവറുകള്‍ കഴിഞ്ഞപ്പോള്‍ എല്‍എസ്ജി സ്‌കോര്‍ 59 റണ്‍സിലെത്തിയിരുന്നു. വൈഭവ് അറോറയും സ്‌പെന്‍സര്‍ ജോണ്‍സണും ചേര്‍ന്നാണ് കൊല്‍ക്കത്തയുടെ ബോളിങ് തുടങ്ങിയത്. ഇരുടീമുകള്‍ക്കും ഇന്നത്തെ മത്സരം നിര്‍ണായകമാണ്. മാര്‍ഷിനൊപ്പം നിലവില്‍ നിക്കോളാസ് പുരാനാണ് ക്രീസില്‍. പുരാനില്‍ നിന്നും ഇന്നൊരു വെടിക്കെട്ട് ബാറ്റിങ് ആരാധകര്‍ പ്രതീക്ഷിക്കുന്നുണ്ട്. മുന്‍ മത്സരങ്ങളില്‍ ശ്രദ്ധേയ പ്രകടനമാണ് താരം കാഴ്ചവച്ചത്.

പോയിന്റ് ടേബിളില്‍ ഏകദേശം ഒരേ സ്ഥാനങ്ങളിലാണ് നിലവില്‍ എല്‍എസ്ജിയും കെകെആറുമുളളത്. ഇന്നത്തെ മത്സരത്തില്‍ വിജയിച്ച് ടേബിളില്‍ തലപ്പത്ത് എത്താനാവും ഇരുടീമുകളുടെയും ശ്രമം. എല്‍എസ്ജിക്കായി ക്യാപ്റ്റന്‍ റിഷഭ് പന്ത് ഇന്നെങ്കിലും ഫോമാവുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.