വിശാല്‍ ചിത്രം ലാത്തി തിയേറ്ററുകളിലേക്ക്; റിലീസ് തിയതി പുറത്ത്

വിശാല്‍ പ്രധാന വേഷത്തിലെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ലാത്തി’. എ വിനോദ്കുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു ആക്ഷന്‍ എന്റര്‍ടെയ്‌നറായി ഒരുങ്ങുന്ന ചിത്രത്തിന്റെ റിലീസ് തീയതി പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.

ചിത്രം ഡിസംബര്‍ 22ന് പ്രദര്‍ശനത്തിനെത്തും. യുവന്‍ ശങ്കര്‍ രാജ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രത്തില്‍ പൊലീസ് ഉദ്യോഗസ്ഥനായിട്ടാണ് വിശാല്‍ എത്തുന്നത്.

ബാലസുബ്രഹ്‌മണ്യനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വ്വഹിക്കുന്നത്. എന്‍ ബി ശ്രീകാന്ത് ആണ് ചിത്രത്തിന്റെ എഡിറ്റിംഗ്. രമണയും നന്ദയും ചേര്‍ന്നാണ് ‘ലാത്തി’ നിര്‍മിക്കുന്നത്. ബാല ഗോപിയാണ് എക്‌സിക്യുട്ടീവ് പ്രൊഡ്യൂസര്‍. ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് എ വിനോദ് കുമാര്‍ തന്നെയാണ്. പിആര്‍ഒ ജോണ്‍സണ്‍.

Read more

വിശാലിന്റേതായി അണിയറയില്‍ ഒരുങ്ങുന്ന മറ്റൊരു പുതിയ ചിത്രമായ ‘മാര്‍ക്ക് ആന്റണി’. ആദിക് രവിചന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രം തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നീ ഭാഷകളിലായി പാന്‍ ഇന്ത്യന്‍ ചിത്രമായിട്ടാണ് ചിത്രീകരിക്കുന്നത്. അഭിനന്ദന്‍ രാമാനുജനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വ്വഹിക്കുന്നത്. ജി വി പ്രകാശ് കുമാറാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത്.