എന്തും വിളിച്ച് പറയാമെന്ന് കരുതുന്നവനെയൊക്കെ എന്ത് പേരിട്ട് വിളിക്കണം: എം.എ നിഷാദ്

മീ ടൂവിനെക്കുറിച്ചുള്ള നടന്‍ വിനായകന്റെ മറുപടി വലിയ വിവാദമായിരിക്കുകയാണ്. ഒരു സ്ത്രീയുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടണമെന്ന് തോന്നിയാല്‍ താന്‍ നേരിട്ട് ചോദിക്കുമെന്നും അതിനെയാണോ മീ ടൂവെന്ന് വിളിക്കുന്നതെന്നുമായിരുന്നു വിനായകന്റെ വിവാദ പ്രതികരണം.

പുതിയ സിനിമയായ ഒരുത്തീയുടെ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കവെയായിരുന്നു വിനായകന്‍ ഇത്തരത്തില്‍ പ്രതികരിച്ചത്. വിനായകന്റെ ഈ പ്രസ്താവനയ്ക്കെതിരെ സംവിധായകന്‍ എം എ നിഷാദ് രംഗത്ത്. അഭിനയിക്കാന്‍ അറിയാം എന്ന കാരണം കൊണ്ട്, എന്തും വിളിച്ച് പറയാമെന്ന് കരുതുന്നവനെയൊക്കെ എന്ത് പേരിട്ട് വിളിക്കണമെന്ന് സംവിധായകന്‍ എം എ നിഷാദ് ചോദിക്കുന്നു.

സിനിമയ്ക്ക് അകത്തും പുറത്തുമുള്ള നിരവധി പേര്‍ വിനായകനെതിരെ രംഗത്തെത്തി. അതേസമയം, വിനായകന്റെ വിവാദ പ്രസ്താവന ഇങ്ങനെ, ”എന്റെ ലൈഫില്‍ ഞാന്‍ പത്ത് പെണ്ണുങ്ങള്‍ക്കൊപ്പം സെക്സ് ചെയ്തിട്ടുണ്ട്. ഈ പത്ത് പേരോടും ഞാന്‍ തന്നെയാണ് ചോദിച്ചത് നിങ്ങള്‍ക്കിതിന് താത്പര്യമുണ്ടോ എന്ന്.

Read more

നിങ്ങള്‍ പറയുന്ന മീ ടൂ ഇതാണെങ്കില്‍ ഞാന്‍ ഇനിയും ചോദിക്കും. എനിക്ക് വേറെ ആര്‍ക്കെങ്കിലുമൊപ്പം സെക്സ് ചെയ്യണമെന്ന് തോന്നിയാല്‍ ഞാന്‍ ഇനിയും ചോദിക്കും.ഇതാണോ നിങ്ങള്‍ പറഞ്ഞ മീ ടൂ ഇതല്ലെങ്കില്‍ എന്താണ് നിങ്ങള്‍ പറയുന്ന മീ ടൂ നിങ്ങളെനിക്ക് പറഞ്ഞ് താ’.