നടന്‍ ജോജു ജോര്‍ജ്ജിന് ഇനി തിരക്കുകളുടെ നാളുകളായിരിക്കുമെന്ന് അടിവരയിട്ട് തെളിയിക്കുന്ന ചിത്രമാണ് പൊറിഞ്ചു മറിയം ജോസെന്ന് സംവിധായകന്‍ എം.എ നിഷാദ് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. സ്റ്റേജില്‍ കയറി ഷോ കാണിക്കാതെ ക്യാമറയ്ക്ക് പിന്നില്‍ നിന്ന് അത്ഭുതങ്ങള്‍ സൃഷ്ടിക്കുന്ന ജോഷിയുടെ മറ്റൊരു മാജിക്കല്‍ എന്റര്‍ടെയ്ന്‍മെന്റാണ് ചിത്രമെന്ന് നിഷാദ് കുറിപ്പില്‍ പറയുന്നു.
കുറിപ്പിന്റെ പൂര്‍ണ്ണരൂപം…
ജോഷിയേട്ടനാണ് താരം.. അതെ അങ്ങനെ തന്നെ പറയണം.. The real craftman of Malayalam Movies.. ഇത് “”പൊറിഞ്ചം മറിയം ജോസ്”” എന്ന അദ്ദേഹത്തിന്റ്‌റെ പുതിയ ചിത്രം കണ്ട ശേഷമുളള അഭിപ്രായമല്ല…കുഞ്ഞ് നാളില്‍ അനശ്വരനായ ജയന്‍ അഭിനയിച്ച “”മൂര്‍ഖന്‍”” എന്ന ചിത്രം കണ്ട അന്ന് മുതല്‍ ഇന്ന വരെ,സക്രീനില്‍ സംവിധാനം -ജോഷി എന്നെഴുതി കാണിക്കുമ്പോള്‍ തോന്നുന്ന ആവേശം അത് ഒട്ടും ചോര്‍ന്നിട്ടില്ല…കാരണം ജോഷി ചിത്രമാണ്..ആസ്വാദനത്തിന്റ്‌റെ പുതിയ വാതായനങ്ങള്‍ തുറന്നിട്ട് കൊണ്ട് പ്രേക്ഷകരെ രസിപ്പിക്കുന്ന കാഴ്ച്ചകള്‍ ഈ സംവിധായകന്‍ ദൃശ്യവല്‍കരിച്ചിരിക്കുമെന്നൊരുറപ്പ് കേരളത്തിലെ ഓരോ പ്രേക്ഷകനുമുണ്ട്…അത് തന്നെയാണ് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്… A versatile director …. വിശേഷണങ്ങള്‍ അവിടം കൊണ്ട് തീരുന്നില്ല… ഞങ്ങള്‍ സംവിധായകര്‍ക്ക് ഒരു പ്രചോദനമാണ് ജോഷിയേട്ടന്‍… എത്രയെത്ര സിനിമകള്‍… ചെറു താരങ്ങള്‍ മുതല്‍ സൂപ്പര്‍ താരങ്ങള്‍ വരെ ജോഷി ചിത്രത്തിന്റ്‌റെ ഭാഗമാകാന്‍ കൊതിക്കുന്നു… അന്നും, ഇന്നും..
നസീര്‍ സാര്‍ മുതല്‍ ജോജു വരെ അദ്ദേഹത്തിന്റ്‌റെ ചിത്രത്തില്‍ നായകന്മാരായി…ഒരു സംവിധായകന്റ്‌റെ സിനിമ പല ഭാഷകളിലേക്കും മൊഴിമാറ്റം നടത്തിയിട്ടുണ്ടെങ്കില്‍ അത് ജോഷിയേട്ടന്റ്‌റെ സിനിമയായ മമ്മൂട്ടി നായകനായ “”ന്യൂഡെല്‍ഹി””യാണ്. ക്രാഫ്റ്റിംങ്ങിലും, മേക്കിങ്ങിലും മലയാളത്തിലെ എണ്ണം പറഞ്ഞ സിനിമകളിലൊന്നാണ് ന്യൂഡെല്‍ഹി. ജോഷി-മമ്മൂട്ടി കൂട്ട് കെട്ടിന്റ്‌റെ സിനിമകളായ “”സംഘം””, കൗരവര്‍, മഹായാനം, നായര്‍ സാബ്, നിറക്കൂട്ട് ഇവയെല്ലാം പ്രേക്ഷക പ്രശംസ ലഭിച്ച സിനിമകളായിരുന്നു. “”ജനുവരി ഒരോര്‍മ്മ””എന്ന ചിത്രത്തിലൂടെ മോഹന്‍ലാല്‍ ജോഷി ചിത്രങ്ങളിലെ നിറ സാന്നിധ്യമായി. എത്രയോ ഹിറ്റുകളാണ് ആ കൂട്ട് കെട്ടില്‍ നിന്ന് പിറവിയെടുത്തത്…””റണ്‍ ബേബി റണ്‍””,നരന്‍ തുടങ്ങിയ ചിത്രങ്ങള്‍. ദിലീപിനൊപ്പം ലയണ്‍, സുരേഷ് ഗോപിക്കൊപ്പം ലേലം, പത്രം…അങ്ങനെ നിരവധി ചിത്രങ്ങള്‍ ഈ ഹിറ്റ് മേക്കര്‍ക്ക് മാത്രം സ്വന്തം…
“”പൊറിഞ്ചു മറിയം ജോസ്””അതൊരു മാസ് ചിത്രമാണ്. പ്രേക്ഷകരുടെ മര്‍മ്മമറിഞ്ഞ് സംവിധാനം ചെയ്ത ചിത്രം. അത്രയൊന്നും പുതുമ അവകാശപ്പെടാനില്ലാത്ത ഒരു പ്രമേയം… കണ്ടും കേട്ടും മടുത്ത് എന്ന് വേണമെന്കില്‍ വിമര്‍ശനാത്മകമായി പറയാം… എന്നാല്‍ ജോഷി മാജിക്ക് അതിനെയൊക്കെ കടത്തി വെട്ടിയിരിക്കുന്നു. എല്ലാ സിനിമകളും സംവിധായകന്റ്‌റെ കല അല്ലായിരിക്കാം.. എന്നാല്‍ ഈ സിനിമ സംവിധായകന്റ്‌റെ കല തന്നെയാണ്.. ദുര്‍ബലമാകാവുന്ന ഒരു കഥയേ വളരെ കൈയ്യൊതുക്കത്തോടെ ജോഷി എന്ന സംവിധായകന്‍ അവതരിപ്പിച്ചു.. കലാപരമായി തന്നെ…
ചെമ്പന്‍ വിനോദ് പൊളിച്ചു… ജോജുവിന് ഇനി തിരക്കുകളുടെ നാളുകളായിരിക്കുമെന്ന് ഈ ചിത്രം അടിവരയിട്ടുറപ്പിക്കുന്നു, നൈല ഉഷ മറിയം എന്ന കഥാപാത്രത്തെ മോശമാക്കിയില്ല.. വില്ലനായി വന്ന പയ്യന്‍ ഫഹദിനെ അനുകരിക്കാന്‍ പരിശ്രമിച്ച് അമ്പേ പരാജയപ്പെട്ടു എന്ന കാര്യവും മറച്ച് വെക്കുന്നില്ല, വിജയ രാഘവനും,അനില്‍ പി നെടുമങ്ങാടും കസറി… ക്യാമറ വളരെ നന്നായി.. നല്ല ഫ്രെയിംസ്… ഒരു വട്ടം ധൈര്യമായി കാണാം. എന്തൊക്കെ പോരായ്മകളുണ്ടെങ്കിലും “”പൊറിഞ്ചു മറിയം ജോസ്”” എന്ന ചിത്രത്തിന്റെ നായകനും താരവും ജോഷിയേട്ടനാണ്…
അഭിമുഖങ്ങള്‍ക്ക് മുഖം കൊടുക്കാറില്ല അദ്ദേഹം, സ്റ്റേജില്‍ കയറി ഷോകാണിക്കാറുമില്ല.. അത്തരം കാര്യങ്ങളോടൊക്കെ എന്നും വിമുഖത കാണിച്ചിട്ടുണ്ട് അദ്ദേഹം… ക്യാമറയിലെ പുറകില്‍ നിന്ന് കൊണ്ട് അദ്ദേഹം ഹിറ്റുകള്‍ സൃഷ്ടിക്കുന്ന Real Show Maker അതെ ജോഷിയേട്ടനാണ് താരം…
NB. ഒരു പടം ഹിറ്റാകുമ്പോള്‍, PRവര്‍ക്ക് നടത്തി തന്റെ സിനിമ ഉദാത്തമാണെന്ന രീതിയില്‍ ചാനലുകളിലും, സോഷ്യല്‍ മീഡിയയിലും വന്ന് വീമ്പിളക്കുന്ന ചില ന്യൂജെന്‍ സംവിധായക പ്രതിഭകള്‍ ജോഷിയേട്ടന്റെ അടുത്ത് ഗുരുദക്ഷിണ വെക്കുന്നത് നന്നായിരിക്കും…PR വര്‍ക്കല്ല സിനിമ എന്ന് മനസ്സിലാക്കണമെങ്കില്‍…