വില്ലന്‍ നായകനാകുന്ന കാഴ്ചയാണ് ‘മാമന്നന്‍’ ചിത്രം ഒ.ടി.ടിയില്‍ എത്തിയപ്പോള്‍ തമിഴകത്ത് കാണുന്നത്. നായകനായ ഉദയനിധി സ്റ്റാലിനേക്കാള്‍ കൂടുതല്‍ സ്വീകാര്യതയാണ് ഫഹദ് ഫാസിലിന് ലഭിക്കുന്നത്. ജൂണ്‍ 29ന് തിയേറ്ററിലെത്തിയ മാരി സെല്‍വരാജ് ചിത്രം ജൂലൈ 27ന് ആണ് ഒ.ടി.ടിയില്‍ സ്ട്രീമിംഗ് ആരംഭിച്ചത്.
മാമന്നന്‍ ചിത്രത്തിലെ താരങ്ങള്‍ക്ക് ലഭിച്ച പ്രതിഫലത്തെ കുറിച്ചുള്ള ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. തമിഴ് മാധ്യമങ്ങളില്‍ എത്തിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് മൂന്ന് കോടി രൂപയാണ് ഫഹദിന് പ്രതിഫലമായി ലഭിച്ചത്. ടൈറ്റില്‍ കഥാപാത്രമായ വടിവേലുവിന് 4 കോടി രൂപയാണ് പ്രതിഫലം.
നായികയായി എത്തിയ കീര്‍ത്തി സുരേഷിന്റെ പ്രതിഫലം 2 കോടി രൂപയാണ്. റെഡ് ജയന്റ് മൂവീസിന്റെ ബാനറില്‍ ഉദയനിധി സ്റ്റാലിന്‍ ആണ് മാമന്നന്‍ നിര്‍മ്മിച്ചത്. കരിയറില്‍ ഇതുവരെ ചെയ്യാത്ത തരത്തിലുള്ള വേഷമാണ് മാമന്നന്‍ എന്ന ടൈറ്റില്‍ റോളിലൂടെ വടിവേലുവിന് ലഭിച്ചത്.
വടിവേലുവിന്റെ മകന്‍ അതിവീരനായി ഉദയനിധി സ്റ്റാലിന്‍ എത്തിയ ചിത്രത്തില്‍ രത്‌നവേലു എന്ന ഉയര്‍ന്ന ജാതിക്കാരനായ പ്രതിനായക കഥാപാത്രത്തെയാണ് ഫഹദ് ഫാസില്‍ അവതരിപ്പിച്ചത്. ലീല എന്ന നായികാ കഥാപാത്രത്തെയാണ് കീര്‍ത്തി സുരേഷ് അവതരിപ്പിച്ചിരിക്കുന്നത്.
Read more
ലാല്‍, അഴകം പെരുമാള്‍, വിജയകുമാര്‍, സുനില്‍ റെഡ്ഡി, ഗീത കൈലാസം, രവീണ രവി, ടി എന്‍ ബി കതിര്‍, പത്മന്‍, രാമകൃഷ്ണന്‍, മദന്‍ ദക്ഷിണാമൂര്‍ത്തി എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.